തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സീറ്റുകൾ. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കോഴ്‌സുകൾ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഗവേഷണ സൗകര്യമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിപ്പിക്കാനാണ് ലക്ഷ്യം.ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് മൂന്ന് കമ്മീഷനുകളെ നിയമിക്കാൻ തീരുമാനമായിയന്നും മന്ത്രി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷനായി ഡോ ശ്യാം ബി മേനോനും,സർവകലാശാല നിയമപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ എൻ കെ ജയകുമാറിനെയും, പരീക്ഷനടത്തിപ്പ് പരിഷ്‌കരിക്കുന്നതിനായി നാലംഗ പരീക്ഷ പരിഷ്‌കരണ കമ്മീഷനെയുമാണ് നിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ നാലിന് ശേഷം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് തീരുമാനം. കോളജുകൾ തുറക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ കോളേജിൽ എത്തുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിക്കുക.
കൊറോണ മൂലം നേരിട്ട് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ ക്ലാസ് സംവിധാനം തുടരും. കോളേജുകൾ തുറക്കുന്നതിന് മുമ്പ് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Comments