കോഴിക്കോട് : മദ്യവും മയക്കുമരുന്നും നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. രണ്ട് പേരാണ് ഇനിയും പിടിയിലാകാനുള്ളത്. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരായിരുന്നു അറസ്റ്റിലായത്. പീഡനത്തിന് ഇരയായ കൊല്ലം സ്വദേശിനി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കും. സംഭവത്തിൽ പീഡനം നടന്ന ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കും. ലോഡ്ജിനെതിരെ പ്രദേശവാസികളിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജ് ജീവനക്കാരുടെ പങ്കും അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
Comments