കോട്ടയം : ഏറ്റുമാനൂർ ശിവക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കാരണം കാണിക്കൽ നോട്ടീസ് നൽകി. ആറ് ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്.
തിരുവാഭരണ കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർഎന്നിവർക്കെതിരെയാണ് നടപടി മാല നഷ്ടമായ വിവരം ഇവർ ദേവസ്വം ബോർഡ് അറിയിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നോട്ടീസ് നൽകിയത്.
മാല നഷ്ടമായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. വിശദീകരണം കിട്ടിയശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്
Comments