കൽപ്പറ്റ: വയനാട്ടിൽ വൈത്തിരി ദേശീയ പാതയിൽ കനത്ത മണ്ണിടിച്ചിൽ. പൂക്കോട് വൈറ്ററിനറി സർവ്വകലാശാലയ്ക്ക് സമീപം ലക്കിടി വളവ് വീതി കൂട്ടൽ പ്രവൃർത്തി നടക്കുന്നയിടത്താണ് മണ്ണിടിഞ്ഞത്.
ഇടിഞ്ഞ ഭാഗം നികത്താനുള്ള ശ്രമത്തിനിടെ മുകളിൽ നിന്ന് വലിയ തോതിൽ കല്ലും മണ്ണും മരങ്ങളും താഴോട്ട് പതിക്കുകയായിരുന്നു.
തുടർന്ന് ദേശീയ പാതയിൽ ഗതാതഗത സതംഭനം ഉണ്ടായി. പോലീസ് സ്ഥലത്ത് എത്തി വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയായിരുന്നു. 50 അടിയോളം ഉയരത്തിൽ നിന്ന് കല്ലും മണ്ണും റോഡിലേക്ക് പതിക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്.ഇത് മൂലം ഇതുവഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
Comments