ചിബ പോർട്ട് അരീന: ജപ്പാനിൽ ആരംഭിച്ച ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ബഹ്റിനാണ് ഇന്ത്യയെ നേരിട്ടുളള (27-25,25-21,25-21) സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്.
ഇന്ത്യയേക്കാൾ താഴ്ന്ന റാങ്കിങ്ങിലുളള ബഹറിനോട് തോറ്റത് ക്വാർട്ടർ പ്രവേശനത്തിനുളള സാധ്യത മങ്ങി. ഇന്ത്യയുടെ റാങ്ക് 84 ആണെങ്കിൽ, ബഹറിന്റേത് 87 ആണ്. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യക്ക് ഇനി കരുത്തരായ ഖത്തർ, മുൻ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാൻ എന്നിവരോടാണ് ഏറ്റുമുട്ടേണ്ടത്.
ഇന്ത്യക്ക് ഇനി അടുത്ത രണ്ട് കളികളിൽ ജയിച്ചാൽ മാത്രമേ ക്വാർട്ടറിൽ പ്രവേശിക്കാൻ കഴിയൂ. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുകൾക്ക് അടുത്ത വർഷം നടക്കുന്ന ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ നേരിട്ട് യോഗ്യത ലഭിക്കും. 2019 ടെഹ്റാനിൽ നടന്ന ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു.
Comments