കൊയമ്പത്തൂർ: ആത്മഹത്യകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ ഹെൽപ്പ് ലൈനുമായി കൊയമ്പത്തൂർ പോലീസ്. ഇതിന്റെ ഭാഗമായി ‘വിദിയൽ’ ആത്മഹത്യ പ്രതിരോധ ഹെൽപ് ലൈൻ കൊയമ്പത്തൂർ പോലീസ് ഉദ്ഘാടനം ചെയ്തു.
24 മണിക്കൂറും ഹെൽപ്പ് ലൈൻ പ്രവർത്തന സജ്ജമായിരിക്കുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യ പ്രവണതയുള്ളവർക്ക് 0422-2300999 എന്ന നമ്പറിൽ വിളിച്ച് സഹായം ആവശ്യപ്പെടാവുന്നതാണെന്നും പോലീസ് പറഞ്ഞു.
680 ആത്മഹത്യ കേസുകളാണ് 2020 ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 480 ആത്മഹത്യ കേസുകൾ 2021 ജനുവരി മുതൽ റെജിസ്ടർ ചെയ്തിട്ടുണ്ട്, ജില്ലാ പോലീസ് സൂപ്രണ്ട് എസ് സെൽവനാഗരത്നം ആണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവരിൽ 35% പേർക്ക് കുടുംബ പ്രശ്നങ്ങളാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളാണ് 25% പേരെയും അലട്ടിയത്. ബാക്കിയുള്ളവർക്ക് കടബാധ്യതയും, ജോലി നഷ്ടപ്പെട്ടത് സംബന്ധിച്ച പ്രശ്നങ്ങളും ജീവിതം ദുസ്സഹമാക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
Comments