മുംബൈ: സ്ത്രീകൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി). സെപ്റ്റംബർ പതിനേഴിനാണ് ഡ്രൈവ് നടത്തുന്നത്. സ്ത്രീകളുടെ വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാനാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്.
സർക്കാരിന്റെയും ബിഎംസിയുടെയും വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഈ പ്രത്യേക വാക്സിനേഷൻ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ പതിനേഴിന് രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഡ്രൈവ് നടക്കുക.
വാക്സിൻ ലഭിക്കുന്നതിനായി സ്ത്രീകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. വാക്സിൻ കേന്ദ്രങ്ങളിൽ എത്തുന്ന എല്ലാ സ്ത്രീകൾക്കും ഈ ദിവസം വാക്സിൻ ലഭിക്കുന്നതാണെന്ന് ബിഎംസി അധികൃതർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മുംബൈയിൽ 514 പുതിയ കൊറോണ കേസുകളും നാല് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
Comments