അധികാരത്തിലെത്തുന്നതിന് മുൻപ് മോദി എവിടെയായിരുന്നു ? ...വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരത്തിലെത്തുന്നതിന് മുൻപ് മോദി എവിടെയായിരുന്നു ? …വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 02:04 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാര രാഷ്‌ട്രീയത്തിന്റെ പടവുകൾ കയറുന്നതിന് മുൻപ് ആരായിരുന്നു നരേന്ദ്ര മോദി ? എവിയെയായിരുന്നു അദ്ദേഹം ?

ഉത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ പെട്ട വഡ്‌നഗറിൽ 1950 സെപ്റ്റംബർ 17നാണ് ജനനം. ദാമോദർദാസ് മോദിക്കും ഹീരബെന്നിനും പിറന്ന മൂന്നാമത്തെ കുഞ്ഞാണ് നരേന്ദ്രൻ. ലളിതമായ ജീവിതം നയിച്ചിരുന്ന സാധാരണ കുടുംബമായിരുന്നു അവരുടേത്.

ബാല്യത്തിൽ തന്നെ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ വായിക്കുകയും ആത്മീയതയിലേയ്‌ക്ക് ആകൃഷ്ടനാവുകയും ചെയ്തു. ഇന്ത്യയെ അറിയുന്നതിനായി 17-ാം വയസ്സിൽ വീടു വിട്ടിറങ്ങി. ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തെ തൊട്ടറിഞ്ഞുള്ള യാത്ര പൂർത്തിയാകാൻ രണ്ടു വർഷമെടുത്തു. ഇക്കാലയളവിനിടയിൽ ഭാരതം മുഴുവൻ പര്യടനം നടത്തി. തിരികെ വീട്ടിലെത്തിയപ്പോഴേക്കും ജീവിതത്തിൽ എന്തു നേടണമെന്ന നിശ്ചയദാർഢ്യമുള്ള പുതിയ മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു മോദി.

്അഹമ്മദാബാദിലെത്തി രാഷ്‌ട്രീയ സ്വയം സേവക് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി. സ്വാമി വിവേകാനന്ദന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്നതിന് അനുയോജ്യമായ പ്രസ്ഥാനം ആർഎസ്എസാണെന്ന തിരിച്ചറിവിൽ നിന്നായിരുന്നു സ്വയം സേവകനാവാനുള്ള തീരുമാനം. 1972 ൽ ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രചാരകനായി.

അടിച്ചമർത്തപ്പെട്ട ജനാധിപത്യ അവകാശങ്ങൾ പുന:സ്ഥാപിക്കാനായി അടിയന്തിരാവസ്ഥക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. 1980 കളിൽ സംഘത്തിന്റെ ജില്ലാ, വിഭാഗ് തല ചുമതലകൾ വഹിച്ചിരുന്നു. 1988 ൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായി. തുടർന്ന് നടന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഗുജറാത്തിൽ പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.

1990 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായിരുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തി ജനതാദളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു. ബിജെപി ആദ്യമായി സംസ്ഥാനത്ത് ഭരണത്തിലെത്തിയ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയായിരുന്നു പാർട്ടിയുടെ സംഘടനാ സംവിധാനം ചലിപ്പിച്ചിരുന്നത്. രാമജന്മഭൂമി പ്രക്ഷോഭത്തിലെ നാഴിക കല്ലായ ശ്രീരാമ രഥയാത്രയിൽ ലാൽ കൃഷ്ണ അഡ്വാനിക്കൊപ്പം സംഘടനയെ ചലിപ്പിക്കാനും മോദിയുണ്ടായിരുന്നു.

1995 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ സംഘാടനാ പാടവം വീണ്ടും തെളിയിച്ചുകൊണ്ട് 121 സീറ്റുകൾ നേടി ഒറ്റയ്‌ക്ക് അധികാരത്തിലെത്തുകയും മുതിർന്ന നേതാവ് കേശുബായ് പട്ടേൽ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇതിനുള്ള അംഗീകാരമായി ബിജെപിയുടെ ദേശീയ സെക്രട്ടറിയായി നിയമിതനായ മോദി 1998 വരെ സ്ഥാനത്ത് തുടർന്നു.

1998 മെയ് 19 മുതൽ ഗുജറാത്ത് മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കുന്നതുവരെ ദേശീയ ജനറൽ സെക്രട്ടറി പദവിയിൽ തുടർന്നു. നരേന്ദ്ര മോദി ജനറൽ സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് ആദ്യമായി ബിജെപി സഖ്യം അടൽബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ഭരണത്തിലേറുന്നത്.

ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി 2001 ഒക്ടോബർ 7 ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. അങ്ങിനെ സംഘടന ചുമതലകളിൽ നിന്നും അധികാര രാഷ്‌ട്രീയത്തിലേയ്‌ക്ക് നിയോഗിക്കപ്പെട്ടു. മോദിയെ ഒരു സ്ഥാനത്തേക്കും നൂലിൽ കെട്ടിയിറക്കിയതല്ല. ബിജെപിയെ ഗുജറാത്തിലും മറ്റു പലഭാഗങ്ങളിലും വളർത്തിയതിന് നൽകിയ അംഗീകാരമായിരുന്നു സ്ഥാനമാനങ്ങൾ.

Tags: PM NARENDRAMODIPM-gujrathIndian GovernmentNarendra Modi BirthdayGujrath Government
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies