ലക്നൗ: ഡോക്ടർമാരുടെ വിരമിക്കൽ പ്രായം കൂട്ടാനൊരുങ്ങി യുപി സർക്കാർ.നിലവിൽ 65 വയസായിരുന്നു വിരമിക്കൽ പ്രായം. എന്നാൽ 70 വയസാക്കാനാണ് സർക്കാറിന്റെ തീരുമാനം.
ഡോക്ടർമാരുടെ വിരമിക്കൽ പ്രായം നീട്ടാനുള്ള നിർദ്ദേശം വരാനിരിക്കുന്ന മന്ത്രിസഭായോഗത്തിൽ അംഗീകാരം നേടുമെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്ന പറഞ്ഞു. കൊറോണ വ്യാപന കാലഘട്ടത്തിൽ സംസ്ഥാനത്തിന് കൂടുതൽ സേവന പരിചയമുള്ള ഡോക്ടർമാരെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രിക്കളിൽ നിന്ന് വിരമിച്ച ശേഷം മിക്ക ഡോക്ടർമാരും സ്വകാര്യ ക്ലിനിക്കുകൾ തുറക്കുന്നത് പതിവാണ്.എന്നാൽ സംസ്ഥാനത്തിനും പൊതുജനങ്ങൾക്കും വേണ്ടി ഡോക്ടർമാരുടെ സേവനം തുടണമെന്നാണ് സർക്കാറിന്റെ നിർദ്ദേശം.
2018 ൽ ഒരു ഡോക്ടർ ഏകദേശം 19,962 രോഗികൾക്കാണ് ഉത്തർപ്രദേശിൽ സേവനം നൽകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Comments