തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബമ്പർ തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്. വിജയി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. ധനമന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴിൽ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണ്.
ഏജന്റ് മുരുകേഷ് തേവർ ആണ് ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനത്തിന് 12 കോടി രൂപയിൽ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച് 7.39 കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായ ഒരു കോടി രൂപ TE 177852, TA 945778, TC537460, TD642007, TB265947 എന്നീ നമ്പറിലുള്ള ടിക്കറ്റുകൾക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. ആകെ 54 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റഴിച്ചത്.
Comments