നൃൂഡൽഹി: രാജ്യതലസ്ഥാനത്ത് വിമാനത്താവള മാതൃകയിൽ എക്സിക്യൂട്ടീവ് ലോഞ്ചുമായി റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഒന്നാം നിലയിലാണ് ലോഞ്ച് സ്ഥാപിച്ചിട്ടുള്ളത്.
യാത്രക്കാർക്ക് വിശ്രമകേന്ദ്രങ്ങൾ, വിനോദ മുറികൾ, വിശാലമായ ലഘുഭക്ഷണ ശാലകൾ, ബിസിനസ് സെന്ററുകൾ എന്നിവയാണ് എക്സിക്യൂട്ടീവ് ലോഞ്ച് വാഗ്ദാനം ചെയുന്നത്.
വൈഫൈ , ടിവി ഉൾപ്പെടെയുളള സൗകര്യങ്ങളും ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.150 രൂപയാണ് ഇതിന്റെ എൻട്രി ചാർജ്. പീന്നിട് ഓരോ മണിക്കൂറിനും 99 രൂപ അധികമായി ഇടാക്കുമെന്നും അറിയിച്ചു.
യാത്രക്കാർ ലോഞ്ച് ഒന്നാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മണിക്കൂറിന് 600 രൂപയാണ്. മൂന്നു നേരത്തേക്കുള്ള ഭക്ഷണവും ഉൾപ്പെടുന്നതാണ് ഈ പാക്കേജ്
ലോഞ്ചിൽ പ്രത്യേക ബുഫെയും ക്രമീകരിച്ചിട്ടുണ്ട്. ഒരാൾക്ക് 250 മുതൽ 385 രൂപ വരെയാണ് വില നിശ്ചയിച്ചിട്ടുളളത്. യാത്രക്കാർക്കായി ലോഞ്ച് 24 മണിക്കൂർ പ്രവർത്തനക്ഷമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Comments