തിരുവനന്തപുരം : മീൻ വിൽക്കാനും കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം പരിഗണനയിലാണ്. ബസുകൾ മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്നതിനെതിരെ യൂണിയനുകൾ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് വകുപ്പുമായി ചേർന്ന് കട്ടപ്പുറത്ത് ആയ ബസുകൾ മീൻ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ട്. അടുത്തിടെ മീൻവിൽക്കുന്ന സ്ത്രീകൾക്ക് ചില ദുരനുഭവങ്ങൾ നേരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ബസുകൾ മീൻ വിൽപ്പനയ്ക്ക് ഉപയോഗിക്കാനുള്ള ആലോചന. ഡിപ്പോകളിലായിരിക്കും ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടി ബസുകൾ മാലിന്യം നീക്കുന്നതിനായി ഉപയോഗിക്കാനുള്ള തീരുമാനത്തിൽ യൂണിയനുകൾ പരാതി നൽകിയിട്ടില്ല. ഡ്രൈവർമാർ മാലിന്യം നീക്കേണ്ടതില്ല. ബസ് ഓടിച്ചാൽ മാത്രം മതി. തദ്ദേശവകുപ്പിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം അറിയിച്ചാൽ ഉടൻ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments