സ്വർണ്ണക്കൊടിമരം പിഴുതെടുത്ത് ടിപ്പു, കൊണ്ടു പോകാൻ തടസ്സമായ പെരുവാരത്തപ്പന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

സ്വർണ്ണക്കൊടിമരം പിഴുതെടുത്ത് ടിപ്പു, കൊണ്ടു പോകാൻ തടസ്സമായ പെരുവാരത്തപ്പന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 09:25 pm IST
FacebookTwitterWhatsAppTelegram

വിശ്വാസികള്‍ തേടിയെത്തുന്ന പ്രത്യേകതയുള്ള നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് പെരുവാരം മഹാദേവക്ഷേത്രം. പരമശിവന്‍ തന്റെ പരിവാരങ്ങള്‍ക്കൊപ്പം വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വടക്കന്‍ പറവൂരിന്റെ മണ്ണിനു സ്വന്തമാണ്. അപൂര്‍വ്വതകളുടെ ഒരു കൂടാരം തന്നെയാണ് പെരുവാരം മഹാദേവക്ഷേത്രം. പ്രതിഷ്ഠയില്‍ മുതല്‍ വിഗ്രഹങ്ങളിലും ദര്‍ശനത്തിലും പൂജാ കാര്യങ്ങളിലുമെല്ലാം ഈ വ്യത്യാസം കണ്ടറിയുവാന്‍ സാധിക്കും. പരശുരാമനാല്‍ സ്ഥാപിതമായ കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പറവൂരിന്റെ ഗ്രാമക്ഷേത്രമായ ഇതിന് അറുന്നൂറ് മുതല്‍ 800 വരെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഒറ്റ ശ്രീകോവിലിലെ രണ്ടു പ്രതിഷ്ഠകളാണ് പെരുവാരം ക്ഷേത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഒരേ ശ്രീകോവിലില്‍ രണ്ടു ദിശകളിലേക്കായാണ് ശിവ പാര്‍വ്വതിമാരുടെ പ്രതിഷ്ഠയുള്ളത്. കിഴക്കോട്ട് ദര്‍ശനമായി പരമേശ്വരനേയും പടിഞ്ഞാറോട്ട് ദര്‍ശനമായി പാര്‍വ്വതീദേവിയേയും കാണാം.

ഗണപതിയെ കൂടാതെ യക്ഷിയും ശാസ്താവും നാഗദൈവങ്ങളും ഇവിടെ ഉപദേവതകളായുണ്ട്.വളരെ പ്രത്യേകതകളുള്ള പൂജകളും പ്രാര്‍ത്ഥനകളുമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒരിക്കലും സാധിക്കുകയില്ലെന്നു കരുതിയ പല കാര്യങ്ങളും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ നിര്‍മ്മാല്യം തൊഴുത് പ്രാര്‍ത്ഥിച്ചാലാണ് ഈ പുണ്യം ലഭിക്കുക. ഇത് കൂടാതെ ആയിരം കുടം അഭിഷേകവും ക്ഷീരധാര കളഭം വഴിപാടുകളും ഇവിടെ നടത്താറുണ്ട്. 41 നിര്‍മ്മാല്യ ദര്‍ശനം ആണ് നടത്തേണ്ടത്. വിവാഹ കാര്യങ്ങള്‍ തടസ്സമില്ലാതെ നടക്കുവാന്‍ സ്വയംവരാര്‍ച്ചനയും ഉണ്ട്. ശനിയുടെ ദോഷങ്ങള്‍ മാറുവാന്‍ ഇവിഎത്തിയുള്ള പ്രാര്‍ത്ഥന ഏറെ ഫലവത്താണെന്നാണ് വിശ്വസിക്കപ്പെടുന്നത്. .ഏഴര ശനി, കണ്ടക ശനി തുടങ്ങി എല്ലാ തരത്തിലുള്ള ശനിദോഷങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്. ചരിത്രം പറയുന്നതനുസരിച്ച് പറവൂര്‍ തമ്പുരാന്‍ ആണ് ക്ഷേത്ര നിര്‍മ്മാണം നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

പറവൂര്‍ തമ്പുരാന്റെ ഇഷ്ടദേവനായിരുന്നു പെരുവാരത്തപ്പന്‍. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരം പിഴുതെടുക്കുകയും എന്നാല്‍ അവിടെ നിന്നും കൊണ്ടുപോകുവാന്‍ കഴിയാതെ അമ്പലത്തിന്റെ വടക്കുവശത്തുള്ള പുല്ലംകുളം എന്ന സ്ഥലത്ത് കുഴിച്ചിട്ടുവെന്നും വിശ്വാസമുണ്ട്. രണ്ടു ഉപക്ഷേത്രങ്ങള്‍ പെരുവാരം മഹാദേവ ക്ഷേത്രത്തിനു കീഴിലുണ്ട്. ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വേട്ടയ്‌ക്കൊരുമകന്‍ സ്വാമി ക്ഷേത്രം എന്നിവയാണവ. ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂരപ്പനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും വാര്യങ്ങളാണ്. പെരുവാരം മഹാദേവ ക്ഷേത്രത്തില്‍ നിന്നും 250 മീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരുവാരം ക്ഷേത്രത്തിനു തൊട്ടു പടഞ്ഞാറാണ് വേട്ടയ്‌ക്കൊരുമകന്‍ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

Tags: Peruvaram
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies