തൃശ്ശൂർ : വീട്ടിൽ തത്തയെ കൂട്ടിലിട്ട് വളർത്തിയ ആൾക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്. മാള പുത്തൻചിറ സ്വദേശി സർവനെതിരെയാണ് കേസ് എടുത്തത്. തത്തയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു.
കൊന്നക്കുറി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരാണ് കേസ് എടുത്തത്. അയൽവാസിയുടെ പരാതിയിലാണ് നടപടി. പരാതിയിൽ കേസ് എടുക്കാൻ ഫോറസ്റ്റ് വിജിലൻസ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഓഫിസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് സർവനെതിരെ കേസ് എടുത്തത്.
വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസ്. തത്തയെയോ മറ്റ് വന്യജീവികളെയോ വീട്ടിൽ വളർത്തുന്നത് നിയമ പ്രകാരം മൂന്ന് വർഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്
Comments