കുട കണ്ടുപിടിച്ചത് ആര് ? ആദ്യമായി കുട ഉപയോഗിച്ചത് ആരാണ് ? ഉത്തരം നോക്കാം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Video

കുട കണ്ടുപിടിച്ചത് ആര് ? ആദ്യമായി കുട ഉപയോഗിച്ചത് ആരാണ് ? ഉത്തരം നോക്കാം

Janam Web Desk by Janam Web Desk
Oct 1, 2021, 06:34 pm IST
FacebookTwitterWhatsAppTelegram

വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷനേടാൻ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മനുഷ്യർ കുട ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത് സത്യമാണെന്ന് തെളിയിക്കുന്ന രേഖകൾ ചരിത്രകാരൻമാർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 15ാം നൂറ്റാണ്ടു മുതൽ ഈജിപ്ത്, അസീറിയ,ഗ്രീസ്, ചൈന എന്നിവിടങ്ങളിൽ കുടകൾ പ്രചാരത്തിലുണ്ടായിരുന്നതായി ചില ചരിത്ര പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ആദ്യകാലത്ത് ഉണ്ടായിരുന്ന കുടകളെല്ലാം സൂര്യപ്രകാശത്തിൽ നിന്നു മാത്രം നമ്മെ സംരക്ഷിക്കുന്നവയായിരുന്നു. പിന്നീട് ബിസിഇ 1000 ത്തിലാണ് മഴയത്ത് ഉപയോഗിക്കാൻ കഴിയുന്ന കുടകൾ കണ്ടുപിടിച്ചത്. ചൈനാക്കാരാണ് മഴയത്ത് ഉപയോഗിക്കാൻ സാധിക്കുന്ന കുടകളുടെ നിർമ്മാതാക്കൾ. ചേമ്പില പോലെയുള്ള സസ്യങ്ങളുടെ ഇലകളായിരുന്നു ഇവരെ ഈ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.മെഴുക് പുരട്ടിയും, പോളിഷ് ചെയ്തുമായിരുന്നു ഇത്തരം കുടകൾ നിർമ്മിച്ചിരുന്നത്.അതിനാൽ കുടയിൽ വീഴുന്ന വെള്ളം അതിൽ തങ്ങാതെ താഴേക്ക് ഒലിച്ചിറങ്ങുമായിരുന്നു..

16ാം നൂറ്റാണ്ടുമുതൽ പാശ്ചാത്യ രാജ്യങ്ങളിലും കുടയ്‌ക്ക് വലിയ പ്രചാരം ലഭിക്കാൻ ആരംഭിച്ചു. ഈ കാലത്താണ് കുടയ്‌ക്ക് അംബ്രേല്ല എന്ന പേര് ലഭിച്ചത്. ലത്തീൻ ഭാഷയിൽ അംബ്രേല എന്നാൽ നിഴൽ എന്നാണ് അർത്ഥം.. നിഴലായി വർത്തിച്ച് മനുഷ്യ ശരീരത്തെ സൂര്യരശ്മികളിൽ നിന്നും രക്ഷിക്കുന്ന ഒന്നായാണ് കുടയെ കരുതിയിരുന്നത്.

16 ാം നൂറ്റാണ്ടിൽ യൂറോപ്യൻ രാജ്യങ്ങളിൽ കുടയ്‌ക്ക് വലിയ പ്രചാരം ലഭിച്ചെങ്കിലും സ്ത്രീകൾ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. ഈ കാലഘട്ടത്തിലാണ് പേർഷ്യയിൽ നിന്നുള്ള വിനോദ സഞ്ചാരിയും എഴുത്തുകാരനുമായ ജോനാസ് ഹാൻവേ ഇംഗ്ലണ്ട് സന്ദർശിക്കുന്നത്. ഇവിടെയെത്തിയ അദ്ദേഹം പരസ്യമായി കുട ഉപയോഗിക്കാൻ ആരംഭിച്ചു.ഇതോടെയാണ് മറ്റുള്ള പുരുഷൻമാരും കുട ഉപയോഗിക്കാൻ ആരംഭിച്ചത്. മരത്തടികൾ, വലിയ മത്സ്യങ്ങളുടെ മുള്ളുകൾ, എണ്ണ നിറമുള്ള ക്യാൻവാസുകൾ എന്നിവ ഉപയോഗിച്ചാണ് യൂറോപ്പിൽ ആദ്യകാല കുടകൾ നിർമ്മിച്ചിരുന്നത്.

1830 മുതലാണ് കുടകൾക്ക് വലിയ പ്രചാരം ലഭിക്കാൻ ആരംഭിച്ചത്. കുടകളുടെ വ്യാപാരം ആരംഭിച്ചതും ഇതോടെയാണ്, ലണ്ടനിലെ ന്യൂ ഓക്സ്ഫോർഡ് തെരുവിൽ സ്ഥിതിചെയ്തിരുന്ന ജെയിംസ് സ്മിത്ത് ആന്റ് സൺസ് എന്ന സ്ഥാപനമാണ് ലോകത്ത് ആ്ദ്യമായി കുടകൾ വിൽപ്പന നടത്താൻ ആരംഭിച്ചത്.

നൈലോണിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള കുടകളുടെ നിർമ്മാണം ആരംഭിച്ചത്. നൈലോണിന്റെ കണ്ടുപിടിത്തത്തിന് ശേഷം വിവിധ വർണങ്ങളിലും ഡിസൈനുകളിലുമുള്ള കുടകൾ വിപണിയ്ിൽ ലഭ്യമാകാൻ ആരംഭിച്ചു. കുടകൾക്ക് പ്രചാരം വർദ്ധിച്ചതോടെ കൂടുതൽ കമ്പനികൾ കുട നിർമ്മാണത്തിലേക്ക് തിരിഞഞു.. ക്രമേണ ഇത് കമ്പനികൾ തമ്മിലുള്ള മത്സരത്തിലേക്കാണ് വഴിവെച്ചത്… ഈ മത്സരത്തിന്റെ ഭാഗമായി വിവിധ തരം കുടകൾ നമ്മുടെ വിപണിയിൽ ലഭ്യമാകാൻ ആരംഭിച്ചു.

പണ്ട് കുടകൾ കയ്യിൽ കൊണ്ടു നടക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നു. കാരണം അത്രയേറെ നീളം കുടകൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കേവലം പോക്കറ്റിൽ വരെ കൊണ്ടുനടക്കാവുന്ന കുടകൾവരെ വിപണിയിൽ ലഭ്യമാണ്.

 

Tags: Umbrella
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies