ഡെറാഡൂൺ: ഇന്ത്യൻ നാവികസേനയുടെ പർവതാരോഹക സംഘം ഹിമപാതത്തിൽ കുടുങ്ങി.ഉത്തരാഖണ്ഡിലെ ത്രിശൂൽ കൊടുമുടിക്ക് സമീപത്തു നിന്നാണ് സംഘം അപകടത്തിൽ പെട്ടത്. പത്ത് പേരാണ് ഹിമപാതത്തിൽ അകപ്പെട്ടത്. സായുധസേനകൾ നടത്തിയ തിരച്ചിലിൽ 5 പേരെ രക്ഷപ്പെടുത്തി.
കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാാണെന്ന് സായുധസേന അറിയിച്ചു. സംഘത്തിലെ ബാക്കി 10 പേർ സുരക്ഷിതരാണെന്ന് നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൾ വ്യക്തമാക്കി.
സെപ്തംബർ 3ന് ആണ് 20 അംഗ സംഘം പർവതാരോഹണത്തിനായി മുംബൈയിൽ നിന്ന് യാത്ര തിരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കൊടുമുടിയിലേക്കുള്ള അവസാന ഘട്ടയാത്ര പുന:രാംരംഭിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.
ചമോലി ജില്ലയുടെ അതിർത്തിയിലാണ് ത്രിശൂൽ കൊടുമുടിയുടെ സ്ഥാനം.സമുദ്ര നിരപ്പിൽ നിന്നും 7120 മീറ്റർ ഉയരത്തിലാണ് കൊടുമുടി സ്ഥിതിചെയ്യുന്നത്.മൂന്ന് കൊടുമുടികളുടെ കൂട്ടമായതിനാൽ ഇതിനെ ത്രിശൂൽ എന്ന് വിളിക്കുന്നു.
Comments