കൊച്ചി: ആദ്യ ഡോസ് വാക്സിനേഷനിൽ 100 ശതമാനമെന്ന് നേട്ടം കൈവരിച്ച് എറണാകുളം. വ്യാവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മൂന്ന് മാസത്തിനുളളിൽ രണ്ടാം ഡോസ് വാക്സിൻ എല്ലാവരിലേക്കും എത്തിക്കാനുളള പരിശ്രമത്തിലാണെന്നും നിലവിൽ 50 ശതമാനം പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണയുടെ ആദ്യ ഘടത്തിൽ ഏറ്റവും ഉയർന്ന കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ജില്ലയായിരുന്നു എറണാകുളം. എന്നാൽ ഇപ്പോൾ ഒന്നാം ഡോസ് വാക്സിൻ പൂർണ്ണമായും സ്വീകരിച്ച് ജില്ലയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. സർക്കാർ സ്വകാര്യ ആശുപത്രികൾ സംയോജിതമായ സഹകരണത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങൾ ഇതിന് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments