ഉല്ലാസ നൗകയിലെ കോടികളുടെ നിശാ പാർട്ടി.. എൻസിബി റെയ്ഡിൽ ഞെട്ടിത്തരിച്ച് ബോളിവുഡ് ലോകവും ആരാധകരും.. വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉല്ലാസ നൗകയിലെ കോടികളുടെ നിശാ പാർട്ടി.. എൻസിബി റെയ്ഡിൽ ഞെട്ടിത്തരിച്ച് ബോളിവുഡ് ലോകവും ആരാധകരും.. വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 06:15 pm IST
FacebookTwitterWhatsAppTelegram

മുംബൈയിലെ ആഡംബര കപ്പലിൽ നാർകോട്ടിക്സ് ബ്യൂറോയുടെ റെയ്ഡ് നടന്ന വിവരം അറിഞ്ഞാണ് ഇന്ന് വാർത്താലോകം ഉണർന്നത്. ബോളിവുഡ് സിനിമയിലും ഫാഷൻ-ബിസിനസ് മേഖലയിലും പ്രവർത്തിക്കുന്ന നൂറോളം പേർ പങ്കെടുത്ത പാർട്ടിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരി മരുന്നുകൾ എൻസിബി പിടിച്ചെടുത്തു.

സംഭവത്തിൽ ബോളിവുഡിലെ ഉന്നതർക്ക് പങ്കുണ്ടെന്ന സൂചനകളും പുറത്തുവരികയാണ്.. കൊക്കെയ്നും എംഡിഎംഎയുമായി എട്ട് പേരെ കസ്റ്റഡിയിലെടുത്തപ്പോൾ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും നടൻ അർബ്ബാസ് സേത്ത് മർച്ചന്റും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം..

കപ്പലിൽ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻസിബി ഉദ്യോഗസ്ഥരുടെ പരിശോധന. യാത്രക്കാരാണെന്ന് ധരിപ്പിച്ചാണ് അന്വേഷണ സംഘം കപ്പലിൽ കയറിയത്. ലഹരി പാർട്ടി ആരംഭിച്ചതോടെ റെയ്ഡ് നടത്തി.. ഏഴുമണിക്കൂറോളം പരിശോധന തുടർന്നു. കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ൻ, ചരസ്, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു.. ആര്യനും അർബാസും രണ്ട് യുവതികളും ഉൾപ്പെടെ 8 പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ കസ്റ്റഡിയിലായവരുടെ പേരിൽ എൻസിബി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയക്കും ശേഷമാകും കേസെടുക്കുക.

മ്യൂസിക്കൽ വോയേജ് എന്ന പേരിൽ മൂന്ന് ദിവസം നീണ്ട പരിപാടിയാണ് ആഡംബര കപ്പലായ കോർഡേലിയ ക്രൂയിസിൽ ആസൂത്രണം ചെയ്തിരുന്നത്. കൊട്ടാരത്തിന് സമാനമായ 11 നില ആഡംബര കപ്പലിൽ 794 മുറികളുണ്ട്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയന്റെ പഴയ ക്രൂയിസ് കപ്പലാണിത്. സ്വിമ്മിങ് പൂളുകളും ഷോപ്പിങ് കേന്ദ്രങ്ങളും മുതൽ തിയ്യറ്ററുകളും കാസിനോയും വരെ ഇതിലുണ്ട്. 1800ഓളം പേരെ വഹിക്കാനാകും ഈ ആഡംബര കപ്പലിന്..

ശനിയാഴ്ച ഉച്ചയോടെ കോറിഡിലെ മുംബൈ തീരത്ത് നിന്നാണ് കപ്പൽ യാത്ര തിരിച്ചത്. ക്രേ ആർക്ക് എന്ന പേരിലുള്ള പരിപാടി ഫാഷൻ ടിവിയും മറ്റ് പങ്കാളികളും ചേർന്ന് ഒരുക്കിയെന്നാണ് വിവരം. ആദ്യ ദിവസം ഡിജെ പരിപാടി സംഘടിപ്പിച്ചു. വിദേശ ഡിജെമാരാണ് പരിപാടി നടത്തിയത്. ടിക്കറ്റിന് 80,000 രൂപ മുതൽ രണ്ട് ലക്ഷം വരെ ഈടാക്കിയിരുന്നു. അറബിക്കടലിൽ ത്രിദിന യാത്രയ്‌ക്ക് ശേഷം ഒക്ടോബർ നാലോടെ തിരികെയെത്താനായിരുന്നു തീരുമാനം. അതേസമയം ലഹരി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് കോർഡേലിയ അധികൃതർ.

Tags: aryan khanncb raid mumbai
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies