വാഷിംഗടൺ: പണക്കാരനാവാൻ പലവഴികളിലൂടെയും സഞ്ചരിക്കുന്നവനാണ് മനുഷ്യൻ.അധ്വാനിച്ച് പണം കണ്ടെത്തുന്നവനും കുറുക്കു വഴികളിലൂടെ സമ്പാദിക്കുന്നവനും സുലഭമായ ലോകം.
എന്നാൽ യാദൃശ്ചികമായി ലക്ഷങ്ങൾ കൈയ്യിൽ വന്നാലോ അങ്ങനെ പെട്ടെന്നൊരുനാൾ ലക്ഷാധിപതികളായ സംഘമുണ്ട് അങ്ങ് അമേരിക്കയിൽ. പഴയ എടിഎം മെഷീനിൽ നിന്നാണ് ഇവർക്ക് പണം ലഭിച്ചത്.പണമുണ്ടാകുമെന്ന പ്രതീക്ഷയിൽ സംഘം മൂന്ന് എടിഎം മെഷീനുകൾ വാങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവർക്ക് മൂന്ന് എടിഎം മെഷീനിൽ നിന്നായി ലഭിച്ചത് 2000 ഡോളർ ആണ് (1.49 ലക്ഷം രൂപ)
എടിഎം തുറക്കാൻ പരിശ്രമിക്കുന്നതിന്റെയും പണം ലഭിച്ചപ്പോഴുള്ള ആഹ്ളാദ പ്രകടനത്തിന്റെയുമെല്ലാം വീഡിയോ സംഘം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടെത്. പഴയ എടിഎം മെഷീൻ എവിടെ കിട്ടും ? ഭാഗ്യവാൻമാർ, എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. അതേസമയം മൂന്ന് എടിഎം മെഷീൻ കൊണ്ട് ഈ പരിപാടി നിർത്താൻ ഉദ്ദേശിക്കുന്നില്ല സംഘം. പഴയ എടിഎം മെഷീനിനു വേണ്ടിയുള്ള തിരച്ചിൽ അവർ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
Comments