തിരുവനന്തപുരം : കോർപ്പറേഷനിൽ നടന്ന വീട്ടുകരം കൊള്ളയ്‌ക്കെതിരെ സത്യാഗ്രഹം തുടരുന്ന ബിജെപി കൗൺസിലർമാർക്ക് പിന്തുണയുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം. കോർപ്പറേഷൻ ഓഫീസിൽ സത്യാഗ്രഹം നടത്തി. ഓഫീസ് നടയിൽ പൊതുയോഗവും സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് കഴക്കൂട്ടം കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ചാല ജി എസ് മണി ഉദ്ഘാടനം ചെയ്തു . യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൗൺസിലർ കരമന അജിത്, ജില്ലാ ജനറൽ സെക്രട്ടറി ഇടയ്‌ക്കൊട് സുധി, ട്രഷറർ ഗണപതിപോറ്റി, സിറ്റി പ്രസിഡന്റ് പാൽകുളങ്ങര വിജയൻ, സംഘടനാ സെക്രട്ടറി രവികുമാർ ജില്ലാ നേതാക്കൾ താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. വീട്ടുകരം മാത്രമല്ല തൊഴിൽ കരത്തിലും കോർപ്പറേഷനിൽ അഴിമതി നടത്തികൊണ്ടിരിക്കുന്നതിലും യോഗം അന്വേഷണം ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം കൊള്ളയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒൻപത് ദിവസമായി ബിജെപി സത്യാഗ്രഹം തുടരുകയാണ്. കോർപ്പറേഷനിലെ 34 കൗൺസിലർമാരാണ് കോർപ്പറേഷന് മുൻപിൽ രാപ്പകൽ സത്യാഗ്രഹം തുടരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സമരങ്ങളിൽ ചരിത്രമായി മാറുകയാണ് കൗൺസിലർമാരുടെ സത്യാഗ്രഹം.
Comments