തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ വനിതാ ബോക്സിംഗ് താരം ലവ്ലിന ബോർഗൊഹെയ്ൻ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയ വേഷത്തിലാണ് താരം ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും ലവ്ലിന് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ലവ്ലിന കേരളത്തിൽ എത്തിയത്. വൈകുന്നേരം 6.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ താരത്തെ കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഇൻ ചാർജ് ഡോ.ജയരാജൻ ഡേവിഡിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവരോടൊപ്പം പരിശീലക സന്ധ്യ ഗുരുംഗുമുണ്ട്.
Visited Padmanabhaswamy temple in Thiruvananthapuram and sought blessings. pic.twitter.com/8SwgQZMpPP
— Lovlina Borgohain (@LovlinaBorgohai) October 8, 2021
സെനറ്റ് ഹാളിൽ നടക്കുന്ന കേരള സർവ്വകലാശാല സ്പോർട്സ് സ്കോളർഷിപ്പ് വിതരണ ചടങ്ങിൽ പങ്കെടുക്കാനായാണ് താരം എത്തിയത്.
വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്ലിന ഒളിമ്പിക്സിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായത്.
Comments