കൊതിയൂറും പൊട്ടറ്റോ ചിപ്‌സ് ; പ്രിയങ്കരമായതിന് പിന്നിലെ കഥ ഇതാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

കൊതിയൂറും പൊട്ടറ്റോ ചിപ്‌സ് ; പ്രിയങ്കരമായതിന് പിന്നിലെ കഥ ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 12:21 pm IST
Facebook
Twitter
WhatsAppTelegram

ടിവി കാണുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുക നമ്മുടെ ശീലമാണ്. ഇങ്ങിനെ കൊറിക്കാൻ പൊട്ടറ്റോ ചിപ്സ് ആയാലോ..ആഹാ അടിപൊളി അല്ലേ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഭക്ഷണ പ്രിയരുടെ ഇഷ്ടവിഭവമായി ഉരുളക്കിഴങ്ങ് ചിപ്സ് മാറിയതിന് പിന്നിൽ ആരും അറിയാത്ത ഒരു കഥയുണ്ട്. വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ ഈ കഥയാണ് നാം പരിചയപ്പെടാൻ പോകുന്നത്.

1853 മുതലാണ് പൊട്ടറ്റോ ചിപ്സുകൾ പ്രചാരത്തിൽ വന്നത്. അമേരിക്കകാരനായ ജോർജ് ക്രം ആണ് ആദ്യമായി പൊട്ടറ്റോ ചിപ്സുകൾ വികസിപ്പിച്ചെടുത്തത്.1853 ൽ ന്യൂയോർക്കിലെ സറാട്ടാഗോ സ്പ്രിംഗ്സ് എന്ന വിനോദ സഞ്ചാര സത്രത്തിൽ നടന്ന വിരുന്നിനിടെയായിരുന്നു അദ്ദേഹം ആദ്യമായി ഇത്തരം ചിപ്സുകൾ വിളമ്പിയത്. പിന്നീട് അങ്ങോട്ട് ന്യൂയോർക്ക് ജനതയുടെ മാത്രമല്ല ലോകജനതയുടെ തന്നെ ഇഷ്ടവിഭവമായി പൊട്ടറ്റോ ചിപ്സുകൾ മാറി.

അന്നത്തെ കാലത്ത് ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവം ആയിരുന്നു ഉരുളക്കിഴങ്ങുകൊണ്ടുള്ള ഫ്രഞ്ച് ഫ്രൈഡ് പൊറ്റട്ടോ. സറാട്ടാഗോ സ്പ്രിംഗ്സിൽ നടന്ന പാർട്ടിയിലും ക്രമ്മും സംഘവും ആളുകൾക്ക് ഇത് നൽകി. ഫ്രഞ്ച് ഫ്രൈഡ് പൊട്ടറ്റോകൾക്കായി ഇന്ന് കാണുന്ന രീതിയിലല്ല ഉരുളക്കിഴങ്ങുകൾ മുറിച്ചിരുന്നത്. കനം കൂടിയ കഷ്ണങ്ങളായി മുറിച്ചായിരുന്നു ഈ വിഭവം തയ്യാറാക്കിയിരുന്നത്.

വിരുന്നിൽ പങ്കെടുത്ത കോമഡോർ കോർനേലിയസ് എന്നയാൾ ഉരുളക്കിഴങ്ങിന് കട്ടികൂടിയെന്ന് പറഞ്ഞ് ഫ്രഞ്ച് ഫ്രൈഡ് പൊട്ടറ്റോകൾ അടുക്കളയിലേക്ക് തന്നെ തിരിച്ചയച്ചു. കഴിക്കാൻ ബുദ്ധിമുട്ടാണെന്നും ശരിയാംവിധം പാകമായിട്ടില്ലെന്നും അദ്ദേഹം ക്രമ്മിനോട് പരാതിയും പറഞ്ഞു. ഇത് കേട്ട ക്രം ഉരുളക്കിഴങ്ങ് നേർത്ത കഷ്ണങ്ങളായി മുറിച്ച് എണ്ണയിൽ വറുത്ത് അദ്ദേഹത്തിന് നൽകി. ക്രം നൽകിയ പുതിയ വിഭവം വളരെ ആസ്വദിച്ചാണ് കോർനേലിയസ് കഴിച്ചത്. ഇവിടെ നിന്നായിരുന്നു പൊറ്റട്ടോ ചിപ്സുകൾ ലോകപ്രശസ്തിയാർജ്ജിക്കാൻ ആരംഭിച്ചത്.

ഇന്ന് കാണുന്നതു പോലെ പായ്‌ക്കറ്റിലുളള ചിപ്സുകൾ പ്രചാരത്തിൽ വന്നത് 1926 ലാണ്. അമേരിക്കക്കാരിയായ സ്‌കഡ്ഡർ ആണ് ഇതിന് തുടക്കമിട്ട്ത്. മെഴുകു പേപ്പറിൽ പൊതിഞ്ഞായിരുന്നു ഇവർ ആളുകൾക്ക് പൊട്ടറ്റോ ചിപ്സുകൾ നൽകിയിരുന്നത് . ഇതേ കാലഘട്ടത്തിൽ അമേരിക്കയിൽ എത്തിയ ഹെർമൻ ലേ എന്ന വ്യാപാരി അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പൊട്ടറ്റോ ചിപ്സുകൾ കൊണ്ടു നടന്ന് വിൽക്കാൻ ആരംഭിച്ചു. . തന്റെ കാറിൽ തയ്യാറാക്കിയ ഒരു പെട്ടിയിലായിരുന്നു അദ്ദേഹം ഇവ സൂക്ഷിച്ചിരുന്നത്. പിന്നീട് ഹെർമൻ ലേ എന്ന പേരിൽ ഒരു പൊട്ടറ്റോ ചിപ്സ് കമ്പനിയും ആരംഭിച്ചു. ആഗോളതലത്തിൽ ഈ ഭക്ഷ്യവിഭവത്തിന് പ്രചാരം ലഭിക്കുന്നതിൽ അദ്ദേഹത്തിന്റെ കമ്പനി വലിയ പങ്കാണ് വഹിച്ചത്.

ഇന്ന് പലതരം പൊട്ടറ്റോ ചിപ്സുകൾ നമ്മുടെ വിപണിയിൽ ലഭ്യമാണ്. വിവിധ രുചികളിൽ ലഭിക്കുന്ന ഇത്തരം ചിപ്സുകളുടെ അടിമകളാണ് ഇന്നത്തെ തലമുറ എന്നുതന്നെ പറയാം. എന്നാൽ ഇന്ന് പായ്‌ക്കറ്റുകളിൽ ലഭിക്കുന്ന പ്രമുഖ കമ്പനികളുടെയുൾപ്പെടെയുള്ള പൊട്ടറ്റോ ചിപ്സുകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകാറുള്ളത്. ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇത്തരം ചിപ്സുകളുടെ അമിത ഉപയോഗം കാൻസറിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: chips
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies