മോസ്കോം: ജയിലിന് അകത്തെ ക്രൂര പീഡനങ്ങളുടെ വീഡിയോകൾ ചോർന്നു.ആയിരത്തിലധികം വീഡിയോകളാണ് ചോർന്നത്.മനുഷ്യാവകാശ ഗ്രൂപ്പായ ഗുലാഗു.നെറ്റാണ് വീഡിയോകൾ പുറത്തു വിട്ടത്. തടവറയ്ക്കകത്ത് കഴിയുന്നവർ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും ബലാത്സംഗം ചെയ്യപ്പെടുന്നതുമാണ് വീഡിയോയിൽ ഉളളത്. ഇതിനേതിരെ റഷ്യൻ അധികാരികൾ അന്വേഷണം ആരംഭിച്ചു.
നൂറുകണക്കിന് തടവുകാരാണ് ജയിലിനകത്ത് പീഡിപ്പിക്കപ്പെട്ടതായി വീഡിയോയിൽ കാണുന്നത്. സരടോവ് നഗരത്തിലെ ഒരു ജയിൽ ആശുപത്രിയിൽ ഒരാളെ നഗ്നനാക്കി നിർത്തി വടി ഉപയോഗിച്ച് മർദ്ദിക്കുന്നതായി ഒരു വീഡിയോ ദൃശ്യത്തിൽ കാണാം. മറ്റൊരു ദൃശ്യത്തിൽ ഒരു തടവുകാരനെ കൈകൾ പിന്നിൽ കെട്ടി നിലത്ത് കിടത്തി ഒരു ഗാർഡ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുന്നത് കാണാം.
റഷ്യൻ ജയിലുകളിൽ 200 തടവുകാരെയാണ് പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തത്.40 പേരെ വീഡിയോകളിൽ ചിത്രീകരിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. റഷ്യൻ ജയിലുകളിൽ പീഡന പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്. ഫലപ്രദമായ അന്വേഷണം ഉറപ്പാക്കാൻ സർക്കാർ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Comments