കൊല്ലം : ഉത്ര കൊലക്കേസിൽ വിധി അൽപ്പ സമയത്തിനകം. ഉച്ചയ്‌ക്ക് 12 മണിയോടെ കോടതി വിധി പറയുമെന്നാണ് വിവരം. ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്.
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പറയുക. കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലയിൽ ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. സംഭവത്തിൽ സൂരജ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം മാത്രമാകും കോടതി വ്യക്തമാക്കുക എന്നാണ് വിവരം. അടുത്ത ദിവസമാകും ശിക്ഷ സംബന്ധിച്ച വിധി പുറപ്പെടുവിക്കുക. സൂരജിന് വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.
ആറാം നമ്പർ കോടതിയാണ് കേസ് പരിഗണിക്കുന്നത്. അത്യപൂർവ്വങ്ങളിൽ അപൂർവ്വമായ ഒന്നായാണ് ഉത്ര കൊലക്കേസ് കോടതി പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ രീതിയിലായിരുന്നു വിചാരണയുൾപ്പെടെ പൂർത്തിയാക്കിയത്.
















Comments