ഭരതനെ അഭിമുഖം ചെയ്യാൻ പോയി സിനിമാ നടനായ നെടുമുടി വേണു: വഴിത്തിരിവായ കണ്ടുമുട്ടൽ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരതനെ അഭിമുഖം ചെയ്യാൻ പോയി സിനിമാ നടനായ നെടുമുടി വേണു: വഴിത്തിരിവായ കണ്ടുമുട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 03:00 pm IST
Facebook
Twitter
WhatsAppTelegram

നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ അഭിനയത്തിന്റെ അതുല്യ പ്രതിഭയെയാണ് സിനിമാ ലോകത്തിന് നഷ്ടമായത്. കല ജന്മസിദ്ധമായിരുന്നു നെടുമുടി വേണുവിന്. അഭിനയവും എഴുത്തും,പാട്ടും നൃത്തവും എല്ലാം വഴങ്ങുന്ന സകലകലാ വല്ലഭൻ. മലയാള സിനിമാ ചിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നെടുമുടി വേണുവിന് സാധിച്ചിരുന്നു. സിനിമ ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ അദ്ദേഹം അഭിനയിച്ച സിനിമകളിലെല്ലാം തനിക്കായി കാത്തുവെച്ച സിനിമയെന്ന തരത്തിലായിരുന്നു പകർന്നാടിയത്.

1978ൽ അരവിന്ദന്റെ തമ്പിലൂടെയായിരുന്നു സിനിമാ ജീവിതം തുടങ്ങിയത്. തുടർന്ന് ഭരതന്റെ ആരവം, തകര, ചാമരം. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ തുടങ്ങിയ ചിത്രങ്ങൾ. മികച്ച സംവിധായകരുടെ കലാമൂല്യമുള്ള സിനിമകളിലൂടെ രംഗത്തുവന്ന വേണു പിന്നീട് ഒരടിപോലും പിന്നോട്ടു പോയില്ല. നെടുമുടി വേണു സിനിമയിലേക്ക് എത്തുന്നത് യാദൃശ്ചികമായിട്ടാണ്. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാദ്ധ്യമപ്രവർത്തകനായാണ് ജീവിതം ആരംഭിക്കുന്നത്.

വിധുബാല, അടൂർ ഭാസി, സുകുമാരൻ, സോമൻ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ അഭിമുഖമെടുത്തിട്ടുണ്ട് വേണു. അങ്ങനെ സംവിധായകൻ ഭരതന്റെ അഭിമുഖം എടുക്കാൻ പോയതാണ് വേണുവിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. അഭിമുഖം ചെയ്യാനെത്തിയ ആളെ ഭരതന് ഒരുപാട് ഇഷ്ടപ്പെട്ടു. ഇരുവരും തമ്മിൽ നല്ല സൗഹൃദമായി. താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും ‘ആരവം’ എന്നാണ് പേരെന്നും ഭരതൻ വേണുവിനോട് പറഞ്ഞു. നായകനായി താൻ കണ്ടിരിക്കുന്നത് കമൽഹാസനെയാണെന്നും ഭരതൻ പറഞ്ഞു.

എന്നാൽ താനിപ്പോൾ കമൽഹാസന് പകരം മറ്റൊരാളെയാണ് നായകനായി സങ്കൽപ്പിക്കുന്നതെന്നും ഭരതൻ വേണുവിനോട് പറഞ്ഞു. ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം. പിന്നെന്താ, എന്തും ചെയ്യാമെന്നായിരുന്നു വേണു നൽകിയ മറുപടി. പിന്നീടങ്ങോട്ട് നെടുമുടി വേണുവെന്ന അഭിനേതാവ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഭരതന്റെ തന്നെ തകര, ചാമരം തുടങ്ങിയ സിനിമകളിലും നെടുമുടി വേണു അഭിനയിച്ചു.

പത്മരാജന്റെ ഒരിടത്തൊരു ഫയൽവാനാണ് പിന്നീട് ബ്രേക്ക് കിട്ടിയ ചിത്രം. ഈ സിനിമ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമായി. വൈകാതെ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത നടനായി മാറി നെടുമുടി വേണു. കള്ളൻ പവിത്രൻ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഭരതം, വിടപറയും മുമ്പേ, യവനിക, പഞ്ചവടിപ്പാലം, രചന, സാഗരം ശാന്തം, പറങ്കിമല, പൂച്ചയ്‌ക്കൊരു മൂക്കുത്തി, അച്ചുവേട്ടന്റെ വീട്, മാർഗം, പ്രേമഗീതങ്ങൾ, ആലോലം, ഹിസ് ഹൈനസ് അബ്ദുള്ള, താളവട്ടം, ചിത്രം, വന്ദനം, തേൻമാവിൻ കൊമ്പത്ത്, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം തുടങ്ങി അഞ്ഞൂറിലേറെ സിനിമകളിൽ അവിസ്മരണീയ വേഷങ്ങൾ.

മികച്ച സഹനടനുള്ള ദേശിയ അവാർഡ്(1990), മികച്ച നടനുള്ള സംസ്ഥാന അവാർഡ് (1981, 2003), മികച്ച രണ്ടാമത്തെ നടൻ (1980,1986,1994), ദേശിയ അവാർഡ് ജുറിയുടെ പ്രത്യേക അവാർഡ് (2003) തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.

Share
Tweet
SendShare

More News from this section

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

Latest News

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies