പെലെയെയും മറികടന്ന് സുനിൽ ഛേത്രി മുന്നോട്ട്; അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യയുടെ നായകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെലെയെയും മറികടന്ന് സുനിൽ ഛേത്രി മുന്നോട്ട്; അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യയുടെ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 10:51 am IST
Facebook
Twitter
WhatsAppTelegram

മാലി: ലോക ഫുട്‌ബോളിൽ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവാത്ത രാജ്യമാണ് ഇന്ത്യ. ഫിഫ റാങ്കിങിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അന്താരഷ്‌ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരനുണ്ട്. സുനിൽ ഛേത്രി എന്ന ഇന്ത്യൻ നായകൻ അവിടെയാണ് വിസ്മയമാകുന്നത്.

സാഫ് കപ്പിൽ ആതിഥേയരായ മാലിദ്വീപിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ഛേത്രി ബ്രസീൽ ഇതിഹാസം പെലെയെ മറികടന്നു. ഇതോടെ ഛേത്രിക്ക് അന്താരാഷ്‌ട്ര മത്സരത്തിൽ 79 ഗോൾ ആയി. മത്സരത്തിൽ 3-1ന് വിജയിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒരു ഗോൾ കൂടി നേടിയാൽ അർജന്റീനയുടെ മെസിയോടൊപ്പം എത്താൻ ഇന്ത്യൻ നായകന് കഴിയും.

അന്താരാഷ്‌ട്ര ഫുട്ബാൾ കളിക്കുന്നവരിൽ നിലവിൽ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർ മാത്രമാണ് ഛേത്രിക്ക് മുന്നിൽ. പോർച്ചുഗീസ് നായകൻ 115 ഗോളുമായി വളരെ മുന്നിലാണ്. ഇറാന്റെ അലി ദേയ്(109) മാത്രമാണ് റൊണോൾഡോയെ കൂടാതെ 100 ഗോൾ നേടിയ മറ്റൊരു താരം. നിലവിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ആറാമനാണ് സുനിൽ ഛേത്രി.

മലേഷ്യയുടെ മുക്താർ ദാഹരി(89),ഹങ്കേറിയൻ ഇതിഹാസം ഫ്രാങ്ക് പുഷ്‌കാസ്(84) എന്നിവരാണ് ഛേത്രിക്ക് മുന്നിലുളള മറ്റ് താരങ്ങൾ. 124 മത്സരങ്ങളിൽ നിന്നാണ് 79 ഗോൾ സ്‌കോർ ചെയ്തത്. ഒരു മത്സരത്തിൽ 0.63 ശരാശരിയിലാണ് ഛേത്രിയുടെ ഗോൾ നേട്ടം.

2005 ജൂൺ 12ന് പാകിസ്താനെതിരെ ആയിരുന്നു ഛോത്രിയുടെ അന്താരാഷ്‌ട്ര ഫുട്ബാളിലെ അരങ്ങേറ്റം. നിലവിൽ ഐഎസ്എല്ലിൽ ബംഗളൂരു എഫ്‌സിയുടെ താരമാണ് ഈ ഡൽഹിക്കാരൻ. മോഹൻ ബഗാൻ,ജെസിടി,ഡെംപോ ഗോവ,ഈസ്റ്റ്ബംഗാൾ,ചർചിൽ ബ്രദേഴ്‌സ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട് ഈ 37കാരൻ.

Tags: lionel messichristiano ronaldofifa rankingmaldivesINDIAN FOOTBALLsunil chetribengaluru fcinternational football
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies