നൂറ് കോടിയുടെ അടിസ്ഥാന സൗകര്യവികസനം: ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാന് തുടക്കമിട്ട് പ്രധാനമന്ത്രി, വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

നൂറ് കോടിയുടെ അടിസ്ഥാന സൗകര്യവികസനം: ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാന് തുടക്കമിട്ട് പ്രധാനമന്ത്രി, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 04:00 pm IST
FacebookTwitterWhatsAppTelegram

ചരിത്രത്തിലേക്കുളള ഗതിമാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പിഎം ഗതിശക്തി എന്ന ദേശീയ മാസ്റ്റർ പ്ലാനിനെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യയെ അടുത്ത കാൽനൂറ്റാണ്ടിനകം ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശേഷി ആക്കുകയാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ വൻ കുതിപ്പായിരിക്കും വരും കാലയളവിൽ ദർശിക്കാനാവുക. വികസനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഒറ്റ പ്ലാറ്റ്‌ഫോമിലാക്കിക്കൊണ്ട് ചെലവും സമയവും കുറയ്‌ക്കാൻ സഹായിക്കുന്നതാണ് പദ്ധതി. ഇതുപ്രകാരം കേന്ദ്രസർക്കാരിന്റെ 16 വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കും. ലോകോത്തര നിലവാരമുളള തടസ്സമില്ലാത്ത വിവിധ ഗതാഗത ശൃംഖല സൃഷ്ടിക്കാൻ ഗതിശക്തി സഹായിക്കും.

പതിറ്റാണ്ടുകളായി പിന്നിലായിരുന്ന രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന സ്വപ്‌നങ്ങൾക്ക് പുതിയ ചിറക് നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ ആശയം. പദ്ധതികൾ പ്രത്യേകം പ്രത്യേകം ആസൂത്രണവും രൂപകൽപ്പനയും ചെയ്യുന്നതിന് പകരം പൊതുവായ കാഴ്ചപ്പാടോടെ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കും. വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികൾ, ഭാരത് മാല, സാഗർമാല, ജലഗതാഗത പാതകൾ, െ്രെഡ/ലാൻഡ് പോർട്ടുകൾ പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയവും സംയോജിപ്പിച്ചാണ് പിഎം ഗതിശക്തി നടപ്പിലാക്കുക.

ടെക്‌സ്‌റ്റൈൽ ക്ലസ്റ്ററുകൾ, ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകൾ, പ്രതിരോധ ഇടനാഴികൾ, ഇലക്ട്രോണിക് പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, മത്സ്യബന്ധന ക്ലസ്റ്ററുകൾ, കാർഷിക മേഖലകൾ പോലുള്ള സാമ്പത്തിക മേഖലകൾ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തും. രാജ്യത്തെ വാണിജ്യ മേഖലയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കാനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.

ആറ് തൂണുകളെ അടിസ്ഥാനമാക്കിയാണ് പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്. സമഗ്രത, മുൻഗണന നിശ്ചയിക്കൽ, മികച്ചത് പ്രായോഗികമാക്കുക, സമന്വയിപ്പിക്കൽ, അവലോകനം ചെയ്യൽ, ചലനാത്മകം എന്നിവയാണ് ആറ് തൂണുകൾ. ചരക്ക് ഗതാഗതത്തിനായി റോഡ്, റെയിൽ വഴിയുള്ള നിരവധി പദ്ധതികളും ലക്ഷ്യമിടുന്നു.

16 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ട്രെയിനുകളും രണ്ട് ലക്ഷം കിലോമീറ്റർ ദേശീയപാതകളും നടപ്പിലാക്കും. രാജ്യത്ത് നിലവിലുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി 35000 കിലോമീറ്ററിൽ വ്യാപിപ്പിക്കും. 11 വ്യവസായ ഇടനാഴികളും വ്യവസായങ്ങൾക്കായി 25,000 ഏക്കർ സ്ഥലവും സൃഷ്ടിക്കും. രാജ്യത്ത് 220 പുതിയ വിമാനത്താവളങ്ങൾ തുടങ്ങും. പ്രതിരോധ മേഖലയിൽ 1.7 ലക്ഷം കോടിയുടെ വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ നടപ്പിലാക്കും. ഇന്ത്യയിലെ തദ്ദേശീയ ഉത്പന്നങ്ങൾക്കും, ഉത്പാദകർക്കും ആഗോളതലത്തിൽ യശസ്സ് നൽകുന്ന പദ്ധതികളും ഗതിശക്തി മാസ്റ്റർ പ്ലാനിലുണ്ടാകും.

ഗതിശക്തി മാസ്റ്റർ പ്ലാൻ 21 ാം നൂറ്റാണ്ടിലേക്കുളള രാജ്യത്തിന്റെ വികസന പദ്ധതികൾക്ക് ഗതിവേഗം പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വികസനം സാദ്ധ്യമല്ല. ഈ സാഹചര്യത്തിലാണ് എല്ലാ മേഖലകളേയും ബന്ധിപ്പിച്ചുകൊണ്ട് ഗതിശക്തി പദ്ധതി നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന പ്രദർശനത്തിലാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്.

Tags: Narendra Modi
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies