തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്; പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ മന്ത്രിയുടെ ഇടപെടലെന്ന് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്; പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ മന്ത്രിയുടെ ഇടപെടലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 05:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് ബിജെപി. ജില്ലാ അദ്ധ്യക്ഷനും നഗരസഭാ കൗൺസിലറുമായ വി.വി രാജേഷ് ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കൃത്യമായ പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസിന്റെ നടപടി ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ ആരോപണം. അതിനിടെ നഗരസഭാ കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന സമരം 17 ാം ദിവസത്തിലേക്ക് കടന്നു.

ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് സമരത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് വി.വി രാജേഷ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്നതിൽ മന്ത്രിയ്‌ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. മന്ത്രിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും വി.വി രാജേഷ് പറഞ്ഞു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കൗൺസിലർമാരുടെ തീരുമാനം.

തട്ടിപ്പ് നടത്തിയ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടിയില്ല.മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പോലീസ് സംവിധാനം എന്തിനാണെന്നും ബിജെപി ചോദിച്ചു. നികുതി തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണം. സമരത്തിന് പിന്തുണ നൽകി തിങ്കളാഴ്ച യുവമോർച്ച നഗരസഭയിലേക്ക് മാർച്ച് നടത്തും. സമരം നഗരസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

വീട്ടുകരമായി പിരിച്ചെടുത്ത പണം നഗരസഭയിൽ അടയ്‌ക്കാതെ വെട്ടിപ്പ് നടത്തിയതാണ് ബിജെപി ഉയർത്തിക്കൊണ്ടു വന്നത്. കുറ്റക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി കൗൺസിലർമാർ നഗരസഭാ കൗൺസിൽ ഹാളിൽ സമരം ആരംഭിച്ചത്. സമരത്തിന് ജനപിന്തുണ വർദ്ധിച്ചുവന്നതിനെ തുടർന്ന് ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാൻ നഗരസഭ ശ്രമിച്ചിരുന്നു. എന്നാൽ  മുഴുവൻ ആളുകളെയും പിടികൂടണമെന്ന നിലപാടിൽ സമരത്തിൽ നിന്ന് പിൻമാറാതെ ഉറച്ചു നിൽക്കുകയാണ് ബിജെപി.

Tags: BJPProtesttrivandrum corporationVV rajesh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies