ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടലിനിടെ പോലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെയാണ് സൈന്യം വകവരുത്തിയത്.
വൈകീട്ടോടെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ സേനാംഗങ്ങളെ കണ്ടതോടെ ഭീകരർ ആക്രമിക്കാൻ ആരംഭിച്ചു. ഇതോടെ സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു.
വൈകീട്ട് പുൽവാമയിലെ വാഹിബഗിൽ ഏറ്റുമുട്ടൽ ഒരു ഭീകരനെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഭീകരനെ കൂടി വധിക്കുന്നത്. ഇതോടെ ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് സൈന്യം നൽകിയിരിക്കുന്നത്.
ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒൻപതോളം ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഏറ്റുമുട്ടലിൽ ഇതുവരെ ഏഴ് സൈനികരാണ് വീരമൃത്യുവരിച്ചത്.
Comments