ലഖ്‌നൗ: ഹോട്ടലിൽ ഒളിച്ചിരിക്കുകയായിരുന്ന ബലാത്സംഗ കേസിലെ പ്രതികളായ ബിഎസ്പി, എസ്പി നേതാക്കളെ തന്ത്രപരമായി വലയിലാക്കി ഉത്തർപ്രദേശ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം നേതാക്കളടമുള്ളവർ മിർസാപൂർ നഗരത്തിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് സംഘം ഹോട്ടൽ വളഞ്ഞാണ് 3 പേരെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സമാജ് വാദി പാർട്ടി നേതാവിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവും പാർട്ടി അദ്ധ്യക്ഷ മായാവതിയുടെ അടുപ്പക്കാരനുമായ ദീപക് അഹിർവാർ, സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവായ തിലക് യാദവ്, എഞ്ചിനീയറായ മഹേന്ദ്ര ദുബെ എന്നിവരാണ് അറസ്റ്റിലായത്. ലളിത്പൂർ ജില്ലയിൽ നിന്നുള്ള 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് നേതാക്കളടക്കമുളളവരെ പിടികൂടിയത്.
പെൺകുട്ടിയുടെ പിതാവ് അടക്കം 31 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി പീഡിപ്പിക്കുകയാണെന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച നൽകിയ പരാതിയിൽ പറയുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ ശക്തമായ നടപടികളാണ് യുപി പോലീസ് സ്വീകരിക്കുന്നത്. ഏഴംഗ പ്രത്യേക സംഘം കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതുവരെയായി 20 തോളം പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവരെ ഉടൻതന്നെ പിടികൂടുമെന്ന് ലളിത്പൂർ എസ്പി നിഖിൽ പഥക് പറഞ്ഞു. യുപി പോലീസിന്റെ കനത്ത സുരക്ഷയിലാണ് പെൺകുട്ടിയുടെ വീടും ബന്ധുക്കളും.
Comments