ഉച്ചഭക്ഷണത്തോടൊപ്പം പായസം വിളമ്പി: ആര്യന് ജാമ്യം കിട്ടുന്നത് വരെ മന്നത്തിൽ മധുരം വേണ്ടെന്ന് ഗൗരി, സഹതാരങ്ങൾ സന്ദർശിക്കാൻ വരേണ്ടെന്ന് ഷാരൂഖും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉച്ചഭക്ഷണത്തോടൊപ്പം പായസം വിളമ്പി: ആര്യന് ജാമ്യം കിട്ടുന്നത് വരെ മന്നത്തിൽ മധുരം വേണ്ടെന്ന് ഗൗരി, സഹതാരങ്ങൾ സന്ദർശിക്കാൻ വരേണ്ടെന്ന് ഷാരൂഖും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 09:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യത്തിൽ നാളെ കോടതി വിധി പറയാനിരിക്കെ വലിയ പ്രതീക്ഷയിലാണ് മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും. ദീപാവലിക്ക് മുന്നേ ആര്യന് ജാമ്യം കിട്ടുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്. ഈ മാസം ആദ്യമാണ് ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ആര്യനും സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്. മകൻ അറസ്റ്റിലായതോടെ മുംബൈയിലെ വസതിയായ മന്നത്തിലും ഇക്കുറി ദസറ ആഘോഷങ്ങൾ നടത്തിയില്ല. ഈദ്, ദീപാവലി, ദസറ ദിവസങ്ങളിൽ മന്നത്തിൽ വലിയ ആഘോഷങ്ങളാണ് സാധാരണ നടക്കാറുള്ളത്.

നവരാത്രിയോടനുബന്ധിച്ച് ഗൗരി ഖാൻ മകന് വേണ്ടി പ്രത്യേകമായി വ്രതം എടുത്തെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആര്യൻ ഖാന് ജാമ്യം ലഭിക്കുന്നത് വരെ വീട്ടിൽ മധുരം ഒന്നും ഉണ്ടാക്കരുതെന്നും ജോലിക്കാർക്ക് നിർദ്ദേശമുണ്ട്. പൂജാദിവസങ്ങളിൽ ഉച്ചഭക്ഷണത്തോടൊപ്പം പായസം കണ്ടതിന് പിന്നാലെയാണ് ഗൗരി ഖാൻ ജോലിക്കാർക്ക് മധുരം ഉണ്ടാക്കേണ്ടതില്ലെന്ന കർശന നിർദ്ദേശം നൽകിയത്. സഹപ്രവർത്തകരോടും മറ്റ് സുഹൃത്തുക്കളോടും മന്നത്തിലേക്ക് തത്കാലം വരേണ്ടതില്ലെന്ന അഭ്യർത്ഥനയും ഗൗരിയും ഷാരൂഖും മുന്നോട്ട് വച്ചിട്ടുണ്ട്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖിന്റെ സഹതാരങ്ങളിൽ പലരും മന്നത്തിലേക്ക് എത്തിയിരുന്നു. എന്നാൽ ഇത്തരം സന്ദർശനങ്ങൾ തത്കാലം ഒഴിവാക്കണമെന്നണ് ഷാരൂഖ് അഭ്യർത്ഥിച്ചിരിക്കുന്നത്.

അതേസമയം ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ആര്യൻ ഖാൻ ജയിലിൽ നടന്ന കൗൺസിലിങ്ങിൽ ഉറപ്പുനൽകി. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ് ആര്യന് കൗൺസിലിങ് നൽകിയത്. പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ആര്യൻ സമ്മതിച്ചതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യനോടൊപ്പം അറസ്റ്റിലായ മറ്റ് ഏഴ് പേർക്കും കൗൺസിലിങ് ലഭിച്ചിട്ടുണ്ട്. നാളെയാണ് ആര്യന്റെ ജാമ്യാപേക്ഷയിൽ പ്രത്യേക കോടതി വിധി പറയുന്നത്.

Tags: MANNATHaryanSHARUKH KHANGAURI KHAN
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies