ജാഗ്രത വേണം, സമാധാനം പുലർത്തണം; ഹിന്ദു വിരുദ്ധ കലാപത്തിൽ ബംഗ്ലാദേശിന്റെ അതിർത്തി ജില്ലകൾക്ക് മുന്നറിയിപ്പുമായി ബംഗാൾ സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാഗ്രത വേണം, സമാധാനം പുലർത്തണം; ഹിന്ദു വിരുദ്ധ കലാപത്തിൽ ബംഗ്ലാദേശിന്റെ അതിർത്തി ജില്ലകൾക്ക് മുന്നറിയിപ്പുമായി ബംഗാൾ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 12:10 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ജാഗ്രത നിർദേശം നൽകി ബംഗാൾ സർക്കാർ. ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ കലാപം ശക്തമാകുന്ന സാഹചര്യത്തിലാണ് ബംഗാൾ സർക്കാർ മുന്നറിയിപ്പ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വഷളാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ജില്ല ഭരണകൂടങ്ങൾക്കാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെ സമയമായതിനാൽ അതിർത്തിയിലുള്ള എല്ലാ ജില്ലകളും നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിലും ദസറ, ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. മതസാമുദായിക ഐക്യം തകർക്കുന്ന ഒരു പ്രവർത്തനങ്ങളും അംഗീകരിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിലെ മതസാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ആഭ്യന്തരമന്ത്രി അസദുസമൻ ഖാൻ കമലും പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇരുനേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷത്തിനും ഒരേ പോലെ സംരക്ഷണമുണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെ കുമില്ലയിലാണ് ദുർഗാപൂജ പന്തലുകൾക്ക് നേരെ ഇസ്ലാമിക തീവ്രവാദികൾ ആദ്യം ആക്രമണം അഴിച്ചു വിട്ടത്. മതനിന്ദ നടന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രദേശത്തെ ഹിന്ദു ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഹിന്ദുക്കളുടെ വീടുകളും അക്രമികൾ നശിപ്പിച്ചു. അഞ്ച് പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 100ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളിൽ നാല് പേരെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു.

Tags: west bengalBangladesh attack
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies