ഉരുൾപൊട്ടൽ മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ കൈയ്യിലുണ്ടോ? പ്രകൃതിക്ഷോഭം നേരിട്ടത് മികച്ച രീതിയിലെന്ന് എ. വിജയരാഘവൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുൾപൊട്ടൽ മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ കൈയ്യിലുണ്ടോ? പ്രകൃതിക്ഷോഭം നേരിട്ടത് മികച്ച രീതിയിലെന്ന് എ. വിജയരാഘവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 03:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടുന്നതിന് സംസ്ഥാന സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പ്രകൃതിദുരന്തത്തിൽ പോലും രാഷ്‌ട്രീയം കലർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേർന്നതല്ലെന്നും പ്രസ്താവനയിൽ എ വിജയരാഘവൻ പറഞ്ഞു.

പ്രളയം നേരിടുന്നതിൽ പിണറായി സർക്കാർ വീണ്ടും പരാജയമായി എന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് സിപിഎം ആക്ടിങ് സെക്രട്ടറിയുടെ പ്രസ്താവന. കുട്ടനാട്ടിൽ നടപ്പാക്കുമെന്ന് പ്രചരണം നൽകിയ ഡച്ച് മാതൃക ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിനെതിരായ വ്യാപക വിമർശനത്തിനും ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി വിജയരാഘവൻ രംഗത്തെത്തിയത്.

എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി. രാഷ്‌ട്രീയമായി നേരിടാൻ കഴിയാത്തത് മൂലമാണ് ഈ അധഃപതനം. ഉരുൾപൊട്ടലിന്റെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്നും വിജയരാഘവൻ ചോദിക്കുന്നു.

ദുരന്തമുണ്ടായ സ്ഥലങ്ങളിലൊന്നും പ്രതിപക്ഷ നേതാവിനെ ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.

രക്ഷാപ്രവർത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. മുൻ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് മുഖ്യമന്ത്രിയെ വിമർശിക്കുന്ന കാര്യത്തിൽ താൻ എന്ന് വരുത്താനുള്ള വ്യഗ്രതയിൽ നിന്നാണ് ഈ പരാമർശങ്ങൾ വരുന്നത്. കൂടെയുള്ള സ്വന്തം എംഎൽഎമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്റിന്റെ പിന്തുണയുള്ള പ്രതിപക്ഷ നേതാവിന്റെ ജാള്യത മറയ്‌ക്കാനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും വിജയരാഘവൻ പരിഹസിച്ചു.

Tags: dutch modelFlood reliefA VijayaraghavanCPIMPinarayi Vijayancriticismkerala flood
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies