കൊച്ചി: ആറ് മാസത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് സിനിമ തീയറ്ററുകൾ ഇന്ന് വീണ്ടും തുറക്കുന്നു. ഇന്നും നാളെയും തീയറ്ററുകളിൽ അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളും, പ്രൊജക്ടറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നടപടികളുമായിരിക്കും ഉണ്ടാകുക. അതിനുശേഷം ബുധനാഴ്ചയോടെ മാത്രമേ ആദ്യ പ്രദർശനം ആരംഭിക്കുകയുള്ളൂ.
രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരിക്കും തീയറ്ററുകളിൽ പ്രവേശനാനുമതി നൽകുക. പകുതി സീറ്റുകളിൽ മാത്രമേ പ്രേക്ഷകരെ അനുവദിക്കുവെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ ‘, ‘വെനം 2’, ജോജു ജോർജ് ചിത്രം ‘ സ്റ്റാർ’, തമിഴ് ചിത്രം ‘ഡോക്ടർ’ എന്നിവയാണ് ആദ്യ റിലീസുകൾ. നവംബർ 12 മുതൽ ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ റിലീസ് ചെയ്യുന്നതോടെ തീയറ്ററുകൾ പഴയതു പോലെ സജീവമാകുമെന്നാണ് ഉടമകൾ പ്രതീക്ഷിക്കുന്നത്.















