തിരുവനന്തപുരം: മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയി ഉയർന്നതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും, സുരക്ഷയ്ക്കും ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേയ്ക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ജനങ്ങളുടെ ആശങ്കകൾ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതി നിഴലിക്കുന്നുണ്ടെന്ന് വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments