ന്യൂഡൽഹി: ടി20 ലോകകപ്പിൽ പാക്കിസ്താനെതിരായ ഇന്ത്യയുടെ പരാജയത്തിൽ പരിഹാസവുമായി കോൺഗ്രസിന്റെ വനിതാ നേതാവ്. കോൺഗ്രസ് ദേശീയ മാധ്യമ കോർഡിനേറ്റർ രാധിക ഖേര പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും ഇന്ത്യക്കാരെ പരിഹസിച്ചും ട്വീറ്റ് ചെയ്തത്.
”എന്ത് ഭക്തർ? എങ്ങനെയുണ്ട് രുചി? നിങ്ങൾക്ക് സ്വയം അപമാനിക്കാൻ കഴിഞ്ഞോ? ‘ ഇതായിരുന്നു അവരുടെ ട്വീറ്റ്. 2020ൽ ഡൽഹിയിൽ നിന്നുള്ള എംഎൽഎ സ്ഥാനാർത്ഥിയായിരുന്നു താൻ എന്നും മുമ്പ് കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയും സോഷ്യൽ മീഡിയ മേധാവിയുമായിരുന്നുവെന്നും ട്വിറ്ററിലെ അവരുടെ ബയോ വെളിപ്പെടുത്തുന്നു.
കോൺഗ്രസ് നേതാവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും മറ്റും കടുത്ത വിമർശനമാണ് ഉയരുന്നത്. കോൺഗ്രസുകാർക്ക് ഇന്ന് വലിയ സന്തോഷമായിരിക്കും. എന്തിന്? ഇപ്പോൾ തീരുമാനിച്ചു 2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവരുടെ രാജ്യത്തായിരിക്കും മത്സരിക്കുന്നത്. കൂടാതെ അവിടത്തെ പ്രധാനമന്ത്രിയാക്കാൻ പ്രതിഷേധിക്കും ബിജെപി ഔദ്യോഗിക വക്താവ് സാംപിത് പത്ര പ്രതികരിച്ചു.
പാക്കിസ്ഥാനോട് തോറ്റ ഇന്ത്യൻ ടീം ‘ഭക്തരുടെ’ മാത്രമുള്ളതല്ലെന്ന് ഒരു കോൺഗ്രസ് പാർട്ടി അംഗം രാധിക ഖേരയെ ഓർമ്മിപ്പിച്ചപ്പോൾ, ടൈംസ് നൗവിൽ വരുന്ന ഒരാൾ എനിക്ക് ഉപദേശം നൽകുന്നുവെന്ന് കോൺഗ്രസ് ദേശീയ മാധ്യമ കോർഡിനേറ്റർ പരിഹസിച്ചു. ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിയിരുന്നു.
ഞായറാഴ്ച ദുബായിയിൽ നടന്ന മത്സരത്തിലാണ് പാകിസ്താൻ, ഇന്ത്യയെ ദയനിയമായി പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഇന്ത്യയെ ഐസിസ് ലോകപ്പിൽ പാക്കിസ്താൻ പരാജയപ്പെടുത്തുന്നത്. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പാകിസ്താൻ 13 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
Comments