മൊബൈൽ ഫോൺ വഴി സ്‌നേഹം നടിച്ച് 12 കാരിയെ തട്ടികൊണ്ടുപോയി : നാടകീയ രംഗങ്ങൾക്കൊടുവിൽ രണ്ടു പേർ പോലീസിന്റെ വലയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊബൈൽ ഫോൺ വഴി സ്‌നേഹം നടിച്ച് 12 കാരിയെ തട്ടികൊണ്ടുപോയി : നാടകീയ രംഗങ്ങൾക്കൊടുവിൽ രണ്ടു പേർ പോലീസിന്റെ വലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ.മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർളിൻ(29) എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസം രാവും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും പോലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ.മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർളിൻ(29) എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസം രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും പോലീസ് കണ്ടെത്തിയത്.

മൊബൈൽ ഫോൺ വഴി സ്‌നേഹം നടിച്ചാണ് പ്രതികൾ പെൺകുട്ടിയെ തട്ടികൊണ്ടുപോയത്.നാലുദിവസം മുൻപാണ് പ്രതികൾ പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൂവാർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

തുടർന്ന് കുട്ടിയുടെ ഫോൺ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. ഇതിലൂടെ സംഭവ ദിവസം കുട്ടിയെ നിരന്തരം വിളിച്ചത് തമിഴ്‌നാട്ടുകാരനെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചു. ഇതിനിടയിൽ തട്ടിക്കൊണ്ടുപോയവർ മൊബൈൽ ഓൺ ചെയ്ത് സുഹൃത്തിനെ വിളിച്ചു. ഇത് അന്വേഷണം കൂടുതൽ എളുപ്പമാക്കി.

ഫോൺ തമിഴ്‌നാട് രാമനാഥപുരത്താണെന്ന് ടവർ ലൊക്കേഷൻ വഴി മനസിലാക്കിയ പോലീസിലെ ഒരു സംഘം ഉടൻ തന്നെ അങ്ങോട്ട് തിരിച്ചു. പ്രതികളിലൊരാളായ പ്രദീപിന്റെ ബന്ധുവീട്ടിൽ രാമനാഥപുരം പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും പോലീസ് എത്തുന്നതിന് മുൻപ് കുട്ടിയുമായി സംഘം കടന്നു കളഞ്ഞു. ഇതിനിടെ മൊബൈൽ വീണ്ടും സ്വിച്ച് ഓഫാക്കിയത് അന്വേഷണത്തെ ബാധിച്ചു.

തുടർന്ന് രാമനാഥപുരം, മാർത്താണ്ഡം, രാമേശ്വരം, ധനുഷ്‌ക്കോടി, കുലശേഖരം എന്നിവിടങ്ങളിൽ അന്വേഷണം സംഘം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. 23ന് വൈകിട്ട് കുട്ടി പിതാവിനെ ഫോണിൽ വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്. ടവർ ലൊക്കേഷൻ മനസിലാക്കിയ സിഐയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം അങ്ങോട്ട് തിരിച്ചു. രാത്രിയോടെ പേച്ചിപ്പാറയിൽ എത്തിയ സംഘം തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെപ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തി. തെരച്ചിലിനൊടുവിൽ രാത്രി രണ്ടരയോടെ കുട്ടിയെയും തട്ടിക്കൊണ്ടു പോയവരെയും സാഹസികമായി പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.

Tags: kidnapp
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies