ഹാഷിം മൂസയ്ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2026, 03:10 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസയുടെ പ്രാദേശിക സഹായ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കി സുരക്ഷാസേന. മൂസ കൊല്ലപ്പെട്ട് അഞ്ച് ദിവസത്തിന് പിന്നാലെ ഏറ്റുമുട്ടൽ നടന്ന പ്രദേശത്തിന് സമീപത്ത് നിന്ന് മരുന്നുകളും ഭക്ഷണസാധനങ്ങളും അടങ്ങിയ ബാഗ് പൊലീസ് കണ്ടെത്തി.

ബുദ്ഗാം ജില്ലയിലെ കാവൻ വനമേഖലയിലെ പാൽമൈദാനിന് സമീപത്താണ് ബാഗ് കണ്ടെത്തിയത്. വനത്തിൽ ദീർഘകാലം ഒളിവിൽ കഴിയാൻ ഹാഷിം മൂസയ്‌ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം നൽകിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. കണ്ടെത്തിയ സാധനങ്ങൾ കൊല്ലപ്പെട്ട ഭീകരന് വേണ്ടി എത്തിച്ചതാകാമെന്നാണ്  അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവ ആരാണ് വനത്തിൽ എത്തിച്ചതെന്ന് പരിശോധിക്കുന്നുണ്ട്.

ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് പീർ പഞ്ചാൽ വനമേഖലയിൽ, 35 മുതൽ 40 വരെ പാക് ഭീകരർ സജീവമാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഇവർക്ക് പ്രാദേശികമായി ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കുന്ന ശൃംഖല കണ്ടെത്താനായാൽ ഒളിവിലുള്ള ഭീകരരെ നേരിടുന്നത് എളുപ്പമാകുമെന്നാണ് സുരക്ഷാസേനയുടെ നിഗമനം.

സെപ്റ്റംബർ 29-30 രാത്രിയിലാണ് സൈന്യം, സിആർപിഎഫ്, ബുദ്ഗാം സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിൽ ഹാഷിം മൂസയെ വധിച്ചത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ലഷ്‌കർ കമാൻഡറായ മുഹമ്മദ് അസഫ് എന്ന ഹാഷിം മൂസ 2022ഓടെയാണ് ജമ്മു കശ്മീരിലെത്തിയതെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. പീർ പഞ്ചാൽ മേഖലയിലെ വനങ്ങളിൽ വർഷങ്ങളോളം പ്രവർത്തിച്ച ശേഷമാണ് കശ്മീർ താഴ്‌വരയിലേക്ക് നീങ്ങിയത്.

Tags: LASHKAR E THOIBA
Share
Tweet
SendShare

More News from this section

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Latest News

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies