ആല്ലപ്പുഴ : ആലപ്പുഴയിൽ നഴ്സിനു നേരെ അജ്ഞാതന്റെ ആക്രമണം. ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സായ കേളമംഗലം സ്വദേശി ശാന്തിയെയാണ് അജ്ഞാതൻ ആക്രമിച്ചത്.ഞായറാഴ്ച ശാന്തി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയിലാണ് സ്കൂട്ടറിലെത്തിയ ആൾ ആക്രമിച്ചത്.
ശാന്തിയുടെ സ്കൂട്ടറിൽ അക്രമി മൂന്നുവട്ടം ഇടിച്ചു.റോഡിൽ വീണ ശാന്തിയുടെ മുഖത്തെ എല്ല് പൊട്ടുകയും കാൽമുട്ടിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഹെൽമെറ്റ് വെച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ശാന്തി പറഞ്ഞു.അപകടത്തിനുശേഷം സ്കൂട്ടറിന് പിന്നാലെ കാറിൽ എത്തിയവർ അക്രമിയെ പിൻതുടർന്നെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
മദ്യപിച്ച് ബാലൻസ് തെറ്റിയ ആൾ വന്ന് വണ്ടിയിൽ ഇടിച്ചതാണെന്നാണ് ആദ്യം കരുതിയത്.പിന്നീട് വീണ്ടും ഇടിച്ചു.മറിഞ്ഞ് വീഴാൻ തുടങ്ങുന്നതിനിടെ അക്രമി വീണ്ടും സ്കൂട്ടറിൽ ഇടിച്ചതോടെ താൻ മറിഞ്ഞു വീണെന്ന് ശാന്തി വ്യക്തമാക്കി. പുറകിൽ ഒരു കാർ വന്നതിനാലാണ് അക്രമി അവിടെ നിന്ന് പോയത്. മോഷണ ശ്രമമാണോ ആക്രമിക്കാനുള്ള ശ്രമമാണോ നടത്തിയത് എന്ന് അറിയില്ലന്ന് ശാന്തി കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments