മുഹമ്മദ് ഷമിയ്‌ക്കെതിരെ സൈബർ ആക്രമണം | പിന്നിൽ ആര് ?... വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുഹമ്മദ് ഷമിയ്‌ക്കെതിരെ സൈബർ ആക്രമണം | പിന്നിൽ ആര് ?… വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 06:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനും ചാരസംഘടനയായ ഐഎസ്ഐയും. ടി ട്വന്റിയിലെ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇന്ത്യൻ താരത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങൾ ആരംഭിച്ചത്. ഇന്ത്യൻ പേസ് ബൗളർക്കെതിരായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ആദ്യ ട്വീറ്റുകൾ പാകിസ്താനിൽ നിന്നുള്ള അക്കൗണ്ടുകളിൽ നിന്നെന്ന് സ്ഥിതീകരിച്ചു.

മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ ആക്രമണം നടത്തുന്നവർ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നതും വംശീയ വിഷം ചീറ്റുന്ന കമന്റുകളും പോസ്റ്റുകളുമായെത്തുന്നവരുടെ അജണ്ടയിലുണ്ട്. എന്നാൽ സഹതാരങ്ങളും ക്രിക്കറ്റ് ആരാധകരും മുഹമ്മദ് ഷമിയ്‌ക്ക് പൂർണ പിന്തുണയുമായി പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.

ടീം ഇന്ത്യയിൽ മികച്ച റെക്കോഡുള്ള ബൗളറെന്ന നിലയിൽ മുഹമ്മദ് ഷമിയെ മതംനോക്കി ഒറ്റപ്പെടുത്താനും ആക്രമിക്കാനുമുള്ള തന്ത്രമാണ് പാകിസ്താൻ നടത്തിയത്. ഇന്ത്യയിൽ സമൂഹമാദ്ധ്യമങ്ങളിലെ പ്രശ്‌നങ്ങൾ ആളിക്കത്തിക്കാൻ ശ്രമിച്ചതും അത്തരം സംഘമാണ്. ഷമിയെ ഇതുവരെ ഒരു കാര്യത്തിലും പരാമർശിക്കാത്ത പല ട്വിറ്റർ അക്കൗണ്ടുകളിലൂടെയുമാണ് വിവാദം ആളിക്കത്തിക്കുന്നത്. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയേയും രാഹുലിനേയും സൂര്യകുമാർ യാദവിനേയും ചീത്തവിളിച്ച പോസ്റ്റുകൾക്കൊപ്പം തന്നെ ഷമി പാകിസ്താനൊപ്പം എന്ന ദുരുദ്ദേശ്യപരമായ വാചകങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത് ഐ.എസ്.ഐയാണ്.

പാകിസ്താൻ ആഭ്യന്തര മന്ത്രി ഷേഖ് റഷീദും ഇമ്രാൻഖാനും വഖാർ യൂനിസുമടക്കം വിഷയത്തിൽ മതപരമായി പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യ-പാക് മത്സരത്തിന് രാഷ്‌ട്രീയ മതമൗലികവാദ നിറം നൽകുന്നതിന്റെ ഭാഗമായിട്ടാണ് മുഹമ്മദ് ഷമിയെ വളഞ്ഞിട്ടാക്രമിക്കുതെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഇന്ത്യൻ സീനിയർ താരങ്ങളായ സച്ചിനും വിവിഎസ് ലക്ഷ്മണും,ഹർഭജൻ സിംഗുമടക്കം ഷമിക്ക് ശക്തമായ പിന്തുണയുമായി എത്തിയിട്ടുണ്ട്.

ഇന്ത്യ 3 ദശകത്തിനിടെ ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യമായാണ് പാകിസ്താനെതിരെ തോൽക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച 10 വിക്കറ്റിന്റെ ശക്തമായ ജയം നേടിയതോടെ ഒരു യുദ്ധം ജയിച്ച സന്തോഷമാണ് പാകിസ്താൻ ആരാധകരും രാഷ്‌ട്രീയ നേതൃത്വവും പ്രകടിപ്പിച്ചത്. ഇതിന്റെ ആഹ്ലാദത്തേക്കാൾ ഇന്ത്യയെ രാഷ്‌ട്രീയമായി ആക്രമിക്കാനും മതവെറി വളർത്താനുമുള്ള സംഘടിത ശ്രമമാണ് പാകിസ്താൻ നടത്തുന്നതെന്നാണ് യാഥാർത്ഥ്യം.

Tags: Imran KhanSachin TendulkarIndian Cricket TeamT20 INDIAwaqar yunisMohammed ShamiT 20 Cricket
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies