ഒക്ടോബറിലെ വരുമാനം 1,30,127 കോടി രൂപ; ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒക്ടോബറിലെ വരുമാനം 1,30,127 കോടി രൂപ; ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 03:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1,30,217 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 24ശതമാനം കൂടുതലാണെന്ന് കേന്ദ്ര ധനമന്തി നിർമല സീതാരാമൻ പറഞ്ഞു. 2019-20ന് അപേക്ഷിച്ച് 36 ശതമാനം കൂടുതലാണ്.

സെപ്റ്റംബറിലെ വരുമാനം 1.17 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതായി സൂചിപ്പിക്കുന്നു. ഒക്ടോബറിലെ ജിഎസ്ടി വരുമാനം സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഉയർന്ന വരുമാനം മാത്രമല്ല, 2017-ൽ രാജ്യവ്യാപകമായി നികുതി ഏർപ്പെടുത്തിയതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനാണ്.

എക്കാലത്തെയും ഉയർന്നത് വരുമാനം ഈ വർഷം ഏപ്രിലിൽ(1.41 ലക്ഷം കോടി)ആയിരുന്നു. ഒക്ടോബറിലെ വരുമാനത്തോടെ ഈ വർഷത്തെ മൊത്തം ജിഎസ്ടി 8.12 ലക്ഷം കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു മാസമൊഴികെ ബാക്കിയുള്ളതെല്ലാം ഒരു ലക്ഷം കോടിയിലധികം വരുമാനം നേടി. ജൂണിൽ 92,849 കോടി രൂപയായിരുന്നു വരുമാനം.

ഇത് സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയാണെന്ന് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നു. രണ്ടാം തരംഗത്തിന് ശേഷം എല്ലാ മാസവും സൃഷ്ടിക്കുന്ന ഇ-വേ ബില്ലുകളിലെ പ്രവണതയിൽ നിന്നും ഇത് വ്യക്തമാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സെമി-കണ്ടക്ടറുകളുടെ വിതരണത്തിലെ തടസ്സം കാരണം കാറുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പനയെ ബാധിച്ചില്ലെങ്കിൽ വരുമാനം ഇനിയും ഉയർന്നേനെ. ഒക്ടോബറിൽ കേന്ദ്ര ജിഎസ്ടി 23,861 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,421 കോടി രൂപയും സംയോജിത ജിഎസ്ടി 67,361 കോടി രൂപയും സെസ് ഇനത്തിൽ 8,484 കോടി രൂപയുമാണ്.

നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഈ വർഷത്തെ അറ്റ നികുതി വരുമാനം (നേരിട്ടുള്ളതും പരോക്ഷ നികുതിയും) 15.45 ലക്ഷം കോടി രൂപ എന്ന ബജറ്റ് ലക്ഷ്യത്തെ സുഖകരമായി മറികടക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.

സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരമായ വളർച്ചയുടെ പിൻബലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ കാണുന്ന ശക്തമായ ജിഎസ്ടി ശേഖരണം തുടരുകയാണെങ്കിൽ, ഈ വർഷത്തെ ജിഎസ്ടി ശേഖരണ ലക്ഷ്യങ്ങൾ കവിയാൻ സാധ്യതയുണ്ട്.

 

 

 

 

 

 

 

 

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies