തിരുവനന്തപുരം :ക്ഷേത്രത്തിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ കള്ളൻ പിടിയിൽ. പൊഴിയൂർ സ്വദേശി അബിൻ (22) ആണ് അറസ്റ്റിലായത് തുമ്പ കുഞ്ചാലുംമൂട് ദുർഗാദേവി ക്ഷേത്രത്തിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ അർധരാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ശ്രീകോവിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് വിളക്കുകളും മറ്റു സാധനങ്ങളും പുറത്തേയ്ക്ക് എടുക്കാൻ തുടങ്ങി. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി വഴി മോഷണദൃശ്യങ്ങൾ പ്രവാസിയുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ പ്രവാസി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.വിവരം അറിഞ്ഞതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഉടൻ മോഷ്ടാവിനെ പിടികൂടി. പ്രതിക്കെതിരെ നിരവധി മോഷണകേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Comments