കൊച്ചി : നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി പറയുക. സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ഉൾപ്പെടെയുള്ള 5 പ്രതികളുടെ ജാമ്യഹർജികളിലും ഇതോടൊപ്പം വിധി പറയും
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു.
കേസിലെ കൂട്ട് പ്രതി സരിത്തിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു.എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്ന സുരേഷിന് ജയിൽ മോചിതയാകാനായിരുന്നില്ല.എൻ.ഐ.എ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സ്വപ്ന സുരേഷിന് ജയിലിൽ നിന്നും പുറത്തിറങ്ങാം.
കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യു. എ.പി.എ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികൾ വാദിക്കുന്നത്. അതേസമയം പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കി.
Comments