ന്യൂഡൽഹി: കൊറോണ വ്യാപനത്തിൽ നിന്നും രാജ്യം മുക്തി നേടി വരുന്നതിനിടെ രാജ്യത്ത് ആശങ്കയായി ഡെങ്കിപ്പനിയും. ഡെങ്കിപ്പനി വ്യാപിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യവിദഗ്ധർ എത്തുന്നു.
പനി പടരുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമാണ് ഉന്നത സംഘത്തിന്റെ വരവ്. ഹരിയാന, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മുകശ്മീർ എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്.
ഡെങ്കി വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ എല്ലാ സഹായവും നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,161991 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Comments