തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.നവംബർ 7 വരെ ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കന്യാകുമാരി ഭാഗത്തുനിന്ന് ഇന്ന് രാവിലെ അറബിക്കടലിൽ പ്രവേശിച്ചു. നിലവിൽ ന്യൂനമർദ്ദം ലക്ഷദ്വീപിന് മുകളിലും സമീപത്തുമുള്ള തെക്ക് കിഴക്കൻ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്ന് ദിവസം വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ: ബുധൻ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്
വ്യാഴം: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ :
ബുധൻ: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്
വ്യാഴം: കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
വെള്ളി: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്
ശനി: പത്തനംതിട്ട, ഇടുക്കി, പാലക്കാട്,മലപ്പുറം,വയനാട് കാസർകോട്
ഞായർ : പത്തനംതിട്ട, കോട്ടയം,ഇടുക്കി
Comments