കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തിരുച്ചിറപ്പള്ളി വഴി സിംഗപ്പൂരിലേയ്ക്ക് പുതിയ എയർ ഇന്ത്യ സർവീസ് ആരംഭിച്ചു. നവംബർ മാസത്തിലെ ഷെഡ്യൂളിലാണ് സർവീസ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വ്യാഴാഴ്ചകളിലാണ് കോഴിക്കോട്-ട്രിച്ചി-സിംഗപ്പൂർ സർവീസ് ഉണ്ടാകുക. വൈകിട്ട് 7.15ന് കരിപ്പൂരിൽ നിന്നും ആരംഭിക്കുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ നാലിന് സിംഗപ്പൂരിലെത്തുമെന്ന് അധികൃതർ അറിയിച്ചു.
തിരിച്ച് സിംഗപ്പൂർ-ട്രിച്ചി-കോഴിക്കോട് സർവീസ് വെള്ളിയാഴ്ചകളിലാണ് ഉണ്ടാകുക. പുലർച്ചെ അഞ്ചിനാണ് സിംഗപ്പൂരിൽ നിന്നും വിമാനം പുറപ്പെടുന്നത്. ഈ സർവീസ് ആരംഭിക്കുന്നതോടെ കരിപ്പൂരിൽ നിന്നും സിംഗപ്പൂരിലേയ്ക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കണമെന്ന് ദീർഘനാളായുള്ള ആവശ്യമാണ് നിറവേറുന്നത്.
Comments