അഖിലേഷിന്റെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് കാഹളവുമായി അമിത് ഷാ; അസംഘട്ട് ആര്യംഘട്ട് ആക്കണമെന്ന് യോഗി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഖിലേഷിന്റെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് കാഹളവുമായി അമിത് ഷാ; അസംഘട്ട് ആര്യംഘട്ട് ആക്കണമെന്ന് യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 07:59 pm IST
FacebookTwitterWhatsAppTelegram

അസംഘട്ട്: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ തട്ടകമായ അസംഘട്ടിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കാഹളമുയർത്തി അമിത് ഷാ. അസംഘട്ടിൽ നടന്ന കൂറ്റൻ റാലിയിൽ അഖിലേഷിന്റെ ജിന്ന പരമാർശത്തെ ഉൾപ്പെടെ അമിത് ഷാ പരിഹസിച്ചു. അസംഘട്ടിന്റെ പേര് ആര്യംഘട്ട് ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് തനിക്ക് നിരവധി നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റാലിയിൽ പറഞ്ഞു.

അസംഘട്ടിലെ എല്ലാ സീറ്റുകളിലും ബിജെപിയെ വിജയിപ്പിച്ചാൽ യോഗി ആദിത്യനാഥിനെ തന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയായി വീണ്ടും ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. യുപിയുടെ മുഖ്യമന്ത്രിയായി യോഗി തന്നെ എത്തുമെന്നതിന്റെ സൂചന കൂടിയായി അമിത് ഷായുടെ വാക്കുകൾ. അഖിലേഷിനെയും സമാജ് വാദി പാർട്ടിയെയും രൂക്ഷമായ ഭാഷയിലാണ് യോഗി ആദിത്യനാഥ് വിമർശിച്ചത്.

അസംഘട്ട് രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ നാടാണ്. അവരെ നിങ്ങൾ ലോക്‌സഭയിലേക്കും അയച്ചു. എന്നാൽ 2014 ന് മുൻ അസംഘട്ടിൽ നിന്നുളള ഒരാൾക്ക് രാജ്യത്ത് ഒരിടത്തും ഒരു ഹോട്ടൽ മുറി പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നതായി യോഗി ചൂണ്ടിക്കാട്ടി. കൊറോണഘട്ടത്തിൽ നിങ്ങളുടെ എംപി സുഖവിവരം അന്വേഷിക്കാൻ എത്തിയിരുന്നോയെന്ന് യോഗി ചോദിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഇത്തരം ആളുകൾ നിങ്ങൾക്ക് സമീപമെത്തും. തെറ്റിദ്ധരിപ്പിച്ച ശേഷം മടങ്ങും അദ്ദേഹം കൂട്ടിച്ചേർത്തു. 2007 ൽ താൻ ഇവിടെ വെച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും യോഗി ജനക്കൂട്ടത്തെ ഓർമ്മിപ്പിച്ചു.

യുപിയുടെ വികസനത്തിനായി പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതികൾ സംസ്ഥാനത്തിന്റെ അടിത്തട്ടിലുളളവരിൽ വരെയെത്തിക്കുകയാണ് യോഗി സർക്കാരെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ജാതീയതയും ഗുണ്ടാരാജും തൂത്തെറിഞ്ഞ് മോദിയും യോഗിയും യുപിയെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ആരോഗ്യപരിപാലനത്തിന്റെയും വ്യവസായത്തിന്റെയും കേന്ദ്രമാക്കി മാറ്റുകയാണെന്നും അമിത് ഷാ പറഞ്ഞു. അസംഘട്ടിലെ സർവ്വകലാശാലയ്‌ക്കും ഇരുവരും ചേർന്ന് തറക്കല്ലിട്ടു.

Tags: Yogi AdityanathAmit Shahup electionAzamgarhBJP UP Election
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies