ഗഡ്ചിരോലി ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും; കൊല്ലപ്പെട്ടത് പുതിയ ദൗത്യത്തിനിടെ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഗഡ്ചിരോലി ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും; കൊല്ലപ്പെട്ടത് പുതിയ ദൗത്യത്തിനിടെ

Janam Web Desk by Janam Web Desk
Nov 14, 2021, 09:32 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോലിയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച 26 പേരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗമായ മിലിന്ദ് ബാബുറാവു ടെൽതുംദെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മേഖല കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് ഉണ്ടാക്കാനും പ്രവർത്തനം ശക്തമാക്കാനുമുളള ദൗത്യത്തിലായിരുന്നു ഇയാൾ.

പുതിയതായി രൂപീകരിച്ച എംഎംസി (മഹാരാഷ്‌ട്ര-മദ്ധ്യപ്രദേശ്-ഛത്തീസ്ഗഢ്) സോണിന്റെ തലവനായിരുന്നു ടെൽതുംദെ. എംഎംസിയുടെ സ്‌പെഷൽ സോൺ സെക്രട്ടറിയായിരുന്നു ഇയാൾ. ജീവ എന്നാണ് ടെൽതുംദെ അറിയപ്പെടുന്നത്.

കമ്യൂണിസ്റ്റ് ഭീകരരുടെ ഗതാഗതം തടസമില്ലാതെ ഉറപ്പാക്കുകയും മുതിർന്ന നേതാക്കൾക്ക് സുരക്ഷിതമായ വാസസ്ഥാനം ഒരുക്കുകയുമായിരുന്നു ഇയാളുടെ പ്രധാന ദൗത്യങ്ങൾ. സംഘടന ശക്തിപ്പെടുത്തുന്നതിനായി പ്രദേശവാസികളെ ഇയാൾ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഏതാണ്ട് നൂറോളം പേരെ ഇത്തരത്തിൽ സംഘത്തിൽ ചേർത്തിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്.

ഗഡ്ചിരോലി എസ്പി അങ്കിത് ഗോയൽ ആണ് ഇയാൾ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെട്ടതായി അറിയിച്ചത്. വിവരം ഉറപ്പിക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുളളവരെ തിരിച്ചറിയാനുളള ശ്രമം തുടരുകയാണെന്നും എസ്പി വ്യക്തമാക്കി.

സി 60 പോലീസ് കമാൻഡോ സംഘത്തിന്റെ തിരിച്ചിലിനിടെയാണ് കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. കിഴക്കൻ മഹാരാഷ്‌ട്രയിലെ മാർഡിൻതോല വനമേഖലയിലെ കോർച്ചിയിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ വൈകിട്ടോടെയാണ് 26 ഭീകരരെ വധിച്ചതായി പോലീസ് വ്യക്തമാക്കിയത്.

Tags: MAHARASHTRAmADHYA PRADESHencounterChhattisgarhCPI maoistGadchiroliMaoists
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

Latest News

തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നടക്കുന്ന കുപ്രചാരണങ്ങൾ; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies