കോട്ടയം: പള്ളിക്കത്തോടിലെ മുഴുവൻ പെൺകുട്ടികൾക്കും ആയോധന കലകളിൽ പരിശീലനം നൽകാൻ പഞ്ചായത്ത് ഭരണ സമിതി.’പെൺ കരുതൽ’ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സുരക്ഷയ്ക്കായി സ്വയം പ്രതിരോധത്തിന് പ്രാപ്തരാകാനും പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം പദ്ധതി വഴി നൽകുകയാണ് പഞ്ചായത്തിന്റെ ഉദ്ദേശ്യം.
രജിസ്റ്റർ ചെയ്ത ആദ്യത്തെ 50 പേർക്കുള്ള പരിശീലനം ആരംഭിച്ചു. 10 നും 20 നും ഇടയിൽ പ്രായമുള്ളവരെയാണ് പരിശീലനത്തിന് അർഹർ. തായ്ക്കോൺഡോ സംസ്ഥാന റഫറിയും കോച്ചുമായ ഡൊമിനിക് ക്ലാസുകൾ നൽകും. പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കത്തോട് സബ്ബ് ഇൻസ്പെക്ടർ സജി കുമാർ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ബെന്നി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അശ്വതി സതീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സനു ശങ്കർ ,അംഗങ്ങളായ കെ.എൻ വിജയൻ, മഞ്ജു ബിജു, സൗമ്യ ബി എന്നിവർ സംസാരിച്ചു. ബിജെപി ഭരണത്തിലുള്ള പഞ്ചായത്താണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്.
Comments