ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭോപ്പാൽ സന്ദർശനത്തിടെ വരവേൽക്കാൻ എത്തിയത് നൂറുകണക്കിന് മുസ്ലിം
വനിതകൾ. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്ന്പോകുമ്പോൾ വരവേൽക്കാൻ ബുർക്ക ധരിച്ച സ്ത്രീകളുടെ വലിയ കൂട്ടം റോഡിൽ അണിനിരന്നിരുന്നു. മുത്തലാഖ് റദ്ദാക്കിയതിന് പ്രധാനമന്ത്രി മോദിയോട് നന്ദി രേഖപ്പെടുത്താനാണ് സ്ത്രീകൾ
കൂട്ടമായി എത്തിയത്. മുത്തലാഖ് നിർത്തലാക്കിയതിന് നന്ദി അറിയിച്ച് പ്ലക്കാർഡുകൾ ഏന്തിയാണ് മുസ്ലീം സ്ത്രീകൾ എത്തിയത്.
കറുത്ത ബുർക്ക ധരിച്ച സ്ത്രീകൾ, ‘മുത്തലാഖിനെതിരെ പുതിയ നിയമം കൊണ്ടുവന്നതിന് നന്ദി, മോദി ജി’ എന്നെഴുതിയ പ്രധാനമന്ത്രിയുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ച് നിന്നിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വരുമ്പോൾ അദ്ദേഹത്തിന്റെ കാറിനുനേരെ പുഷ്പവൃഷ്ടി നടത്തിയതും പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് സ്ത്രീകൾ
മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.
പ്രധാനമന്ത്രി നരേന്ദമോദി സ്ത്രീകളുടെ വലിയ സംഘത്തിന് നേരെ കൈവീശി അവരെ നോക്കി പുഞ്ചിരിച്ചു. 2019 ഓഗസ്റ്റിൽ മുത്തലാഖ് നിയമം നടപ്പിലാക്കിക്കൊണ്ട് എൻഡിഎ സർക്കാർ തൽക്ഷണ മുത്തലാഖ് (വിവാഹമോചനം) സമ്പ്രദായം നിർത്തലാക്കിയിരുന്നു. മുസ്ലീം പുരുഷന്മാർ ഭാര്യമാരെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കുന്നത് ക്രിമിനൽ കുറ്റമായിക്കിയത് അതേ സമുദായത്തിലെ സ്തീകൾക്ക് വലിയ അനുഗ്രഹമായി. ഇതോടെ മുസ്ലിം സ്ത്രീകൾക്കിടയിൽ നരേന്ദ്ര മോദി ജനകീയനായി മാറുകയായിരുന്നു.
പുതുതായി നവീകരിച്ച റാണി കംലാപതി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശ് തലസ്ഥാനത്ത് എത്തിയത്. ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയുടെ ജന്മദിനത്തിൽ അദ്ദേഹം ആദിവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും കേന്ദ്രം ആ ദിനം ”ജനജാതിയ ഗൗരവ് ദിവസ്” ആയി ആഘോഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Comments